മൃഗങ്ങളെ സ്വപ്‌നം കാണുന്നുണ്ടോ, ഇതാണ് കാര്യം!

അബോധമനസില്‍ ഉറങ്ങിക്കിടക്കുന്ന പലതുമാണ് മൃഗങ്ങളെ സ്വപ്‌നം കാണുന്നതിലൂടെ പുറത്തുവരുക

സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. അതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പലപ്പോഴും ആര്‍ക്കും വലിയ നിശ്ചയമുണ്ടാകില്ല. ആസ്‌ട്രോ വിദഗ്ധരുടെ പക്ഷം ഓരോ സ്വപ്‌നത്തിനും പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ്. പൂര്‍ത്തീകരിക്കപ്പെടാത്ത, പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന പലതുമാകാം പല സ്വപ്‌നങ്ങളുടെയും പിന്നില്‍. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍ പെട്ട ദശലക്ഷണക്കിനു പേര്‍ ഒരേ സ്വപ്‌നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്വപ്‌നങ്ങളുടെ പുറകില്‍ എന്തായിരിക്കും?

ഭക്ഷണം

ഭക്ഷണത്തെക്കുറിച്ച് സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍. സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ ഉള്ളവരാണത്രെ ഭക്ഷണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നത്. അതുപോലെ തന്നെ അത് പലപ്പോഴും നിങ്ങളുടെ വികാരങ്ങളുമായും ആത്മീയകാര്യങ്ങളുമായും ബുദ്ധിയുമായും ബന്ധപ്പെട്ടുള്ളതായിരിക്കും. 

മൃഗങ്ങള്‍

പട്ടിയെയും പൂച്ചയെയും എല്ലാം സ്വപ്‌നം കാണുന്നവരുണ്ട്. മൃഗങ്ങളെ സ്വപ്‌നം കാണുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. ഇതൊന്നും ആത്യന്തികമായതല്ല. എന്നാല്‍ പലതും ശരിയുമാണ്, ഓരോ മനുഷ്യന്റെ സ്വഭാവസവിശേഷതയനുസരിച്ചും ഇത് മാറിക്കൊണ്ടിരിക്കാം. പലപ്പോഴും നമ്മുടെ ഭയവും പ്രതീക്ഷയുമാണ് മൃഗങ്ങളെ സ്വപ്‌നം കാണുന്നതിന് പിന്നിലെ കാരണം. നമ്മുടെ അബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പലതുമാണ് മൃഗങ്ങളെ സ്വപ്‌നം കാണുന്നതിലൂടെ പുറത്തുവരുക. 

ആകാശത്തേക്ക്....

ആകാശത്ത് പറക്കുന്നതായി ചിലര്‍ സ്വപ്‌നം കാണാറുണ്ട്. അങ്ങനെ സ്വപ്‌നം കാണുന്നവര്‍ അല്‍പ്പം ഭാഗ്യവാന്‍മാരാണ്. കാരണം അത് ആത്മവിശ്വാസത്തിന്റെയും വലിയ ആഗ്രഹങ്ങള്‍ ഉള്ളവരുടെയും സൂചന ആയാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ നിലയില്‍ മനുഷ്യന്റെ ശേഷികള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാകും അവര്‍. സ്വപ്നത്തില്‍ പറക്കുമ്പോള്‍ നമ്മുടെ എല്ലാവിധ കുറവുകളും പരിമിതകളും ഇല്ലാതാക്കാനുള്ള അടങ്ങാത്ത ത്വര കൂടി മനസ്സില്‍ രൂപപ്പെടും. 

മരണം

മരണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവര്‍ പേടിക്കേണ്ട. നിങ്ങള്‍ മരിച്ചുപോകുകയൊന്നുമില്ല. ജീവിതത്തില്‍ എന്തെങ്കിലും പുതിയ തുടക്കം ആഗ്രഹിക്കുന്നവരാകും അത്തരക്കാര്‍.