പച്ചകുത്ത് അഥവാ ടാറ്റൂ ഇന്ന് ഫാഷന്റെ ഭാഗമാണ്. ശരീരത്ത് എവിടെയെങ്കിലും ടാറ്റൂ കുത്തിയില്ലെങ്കിൽ മോഡേൺ ആവില്ലെന്ന് കരുതുന്നവരാണ് പുത്തൻ തലമുറയിലെ ഫ്രീക്കൻമാരും ഫ്രീക്കികളും. എന്നാൽ എന്താണ് ഈ പച്ചകുത്ത്, എന്തിനാണ് പച്ചകുത്തുന്നത്, ഇത് ആരോഗ്യപരമാണോ, ഇതിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നൊക്ക ചോദിച്ചാൽ ഇവരിൽ പലർക്കും ഉത്തരമുണ്ടാവില്ല. പച്ചകുത്തിന് പിന്നിൽ ജ്യോതിഷപരമായ പലകാര്യങ്ങളുമുണ്ടത്രേ.
പച്ചകുത്തലിലെ പല അടയാളങ്ങൾക്കും ചിഹ്നങ്ങൾക്കും പലരും ചിന്തിക്കുക പോലും ചെയ്യാത്ത അർഥങ്ങളാണുള്ളത്. അത് പലപ്പോഴും അവരുടെ വ്യക്തിത്വത്തെയും മനസിനേയും ശരീരത്തേയും പലതരത്തിൽ ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അതുപോലെ പച്ചകുത്തലിന് പിന്നിലെ ശാസ്ത്രീയ വശത്തെക്കുറിച്ചും പലരും അഞ്ജരാണ്.
ജ്യോതിഷപരമായി പറഞ്ഞാൽ അർഥമറിയാതെ പച്ചകുത്തുന്ന, ചില അടയാളങ്ങളും ചിഹ്നങ്ങളും അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും. ചിലർ കലാപരമായും മറ്റു ചിലർ ഏതെങ്കിലും ഗ്രൂപ്പിൻറെ അടയാളവുമൊക്കെയാണ് ശരീരത്തിൽ പലതും പച്ചകുത്തുന്നത്. ചൈനയിലെ ചില ഗോത്രങ്ങൾ തിൻമയുടെ ശക്തിയെ തുരത്തുന്നതിനും നൻമയെ ശക്തിപ്പെടുത്തുന്നതിനുമാണ് പച്ചകുത്തൽ നടത്തുന്നത്.
അതുപോലെ ശരീരത്തിൽ മതപരമായ ചിഹ്നങ്ങള്‍ പച്ചകുത്തുന്നത് പോസിറ്റിവാണെങ്കിലും, അവയുടെ ശരിയായ ഡിസൈൻ തന്നെയല്ലെങ്കിൽ അത് നെഗറ്റീവായ മാനസിക ശാരീരിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്നും ജ്യോതിഷശാസ്ത്ര വിദഗ്ധർ പറയുന്നു. ഇത് ഡിപ്രഷനോ അതുപോലുള്ള മാനസിക പ്രശ്നങ്ങളിലേയ്ക്കു വരെ നയിക്കാമെന്നും ഇവർ പറയുന്നു.
ജ്യോതിശാസ്ത്ര പരമായി നമ്മുടെ ശരീരവും മനസും ഗ്രഹങ്ങളും തമ്മിൽ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തിൽ പച്ചകുത്തുമ്പോൾ ശരീത്തിലേയ്ക്ക് മഷി കയറുകയും അതുമൂലം ശരീത്തിന് മാറ്റം സംഭവിക്കുകയാണെന്നും, അതുകൊണ്ട് പച്ചകുത്തലിലെ ശരിതെറ്റുകൾ മനസിനേയും ശരീരത്തെയും ബാധിക്കുമെന്നും ഇവർ പറയുന്നു.
Read More.. Star Prediction, More Astro News