Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്ത് ജോലി ലഭിക്കുമോ?

Office job

എന്റെ മകന് രണ്ടരവർഷമായി ജോലി ലഭിക്കുന്നില്ല. നല്ല ഒരു അമേരിക്കൻ കമ്പനിയിൽ കംപ്യൂട്ടർ എൻജിനീയർ ആയി ജോലി ചെയ്തിരുന്നു. ഉയർന്ന ശമ്പളം ഉണ്ടായിരുന്നു. മേലധികാരികൾ നിരന്തരം ശല്യം ചെയ്തു; ജോലി രാജി വയ്ക്കേണ്ടി വന്നു. കണ്ടകശനി തുടങ്ങുന്ന സമയമായിരുന്നു അന്ന്. ജനുവരി 26 നു കണ്ടകശനി കഴിഞ്ഞിട്ടും അവസാന നിമിഷം ജോലി കിട്ടാതെ പോവുന്നു. ഇന്റർവ്യൂവിൽ നല്ല റിസൽറ്റ് വന്നാലും ജോലി തട്ടിപ്പോകും. (മകൻ 1971 ഡിസംബർ 29 ന് കൊല്ലവർഷം 1147 ധനു മാസം 14–ാം തീയതി, കാർത്തിക നക്ഷത്രം, പുരുഷ ജനനം. 10 മാസം 5 ദിവസം 6 നാഴിക മാത്രം ഗർഭശിഷ്ട രവി ദശ)

 

മകന് എന്നു ജോലി കിട്ടും? എത്ര മാസത്തിനുള്ളിൽ കിട്ടും? വിദേശത്തു ജോലികിട്ടാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ ഏതു മാസത്തിൽ? അതോ ബിസിനസിൽ ആണോ മുന്നേറുക? (മുൻ പരിചയം ഇല്ല) ജ്യോത്സ്യന്മാർ പറഞ്ഞ എല്ലാ പ്രാർഥനകളും പൂജകളും വഴിപാടുകളും ഒന്നുവിടാതെ ചെയ്തു. ഒരു ഫലവും രണ്ടരവർഷമായി കണ്ടില്ല. വിദേശവാസമാണു താൽപര്യം. മറുപടി പ്രതീക്ഷിക്കുന്നു.

സുമ, ഒറ്റപ്പാലം

അമ്മേ...

മകന്റെ മോശമായ കാലയളവ് മാറിയിട്ടുണ്ട്. ജോലി സംബന്ധമായി ഇനി കൂടുതൽ പ്രയോജനം ലഭിക്കും. പരിശ്രമിക്കാൻ പറയുക.

സ്വന്തമല്ലാത്ത ഏതു സ്ഥാപനത്തിൽ ജോലിചെയ്താലും മേലധികാരികളെ അനുസരിക്കേണ്ടി വരും. അതിൽ അസഹിഷ്ണുത ഉണ്ടായിട്ടു കാര്യമില്ല എന്നു മകനോടു പറയണം. ഇനി ഒരു ജോലി കിട്ടിയാലും ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ സാധ്യമാകില്ല. വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുന്നതാണ് അനുകൂലം. വിദേശത്തു തന്നെയേ പോകൂ എന്ന നിർബന്ധവും കുറയ്ക്കുന്നതു നല്ലതാണ്. 

ഇനി ആദ്യം ലഭിക്കുന്ന ജോലി ഏറ്റെടുക്കാൻ പറയുക.

ആ ജോലിയിൽ നിന്നുകൊണ്ടു തന്നെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാക്കുന്നതിന് അദ്ദേഹത്തിനു സാധിക്കും. ബിസിനസ് അദ്ദേഹത്തിന് അത്ര പറ്റിയ കാര്യമല്ല.

Read more on: Malayalam Astrology News, Astrology News In Malayalam, Malayalam Horoscope