Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ!

Wealth

ഏറെ നാളുകളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് തൊടുന്നതെല്ലാം നഷ്ടം എന്നുള്ളത്. ഞാൻ വർഷങ്ങളായി വിദേശത്തായിരുന്നു. നാട്ടിൽ വന്നു വിവാഹം കഴിച്ചു രണ്ട് കുട്ടികളും ഉണ്ട്. എന്റെ ഭാര്യയുടെ ആഭരണം പോലും കടപെടുത്തി ഞാൻ നാട്ടിൽ ഒരു സംരംഭം ആരംഭിച്ചു അത് ഒരു വർഷം തികയും മുൻപേ പൂട്ടി. ഇപ്പോൾ ഞാൻ വിദേശത്തായിരുന്നു ലീവിന് നാട്ടിൽ വന്നതാണ് ഞാൻ ചെന്നതിനുശേഷം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന എന്റെ മുതലാളിയുടെ സ്ഥാപനം നഷ്ടത്തിലായി. ഞാൻ അവിടെ നിൽക്കുമ്പോൾ കമ്പനിക്ക് നല്ല വർക്ക് ഒന്നും തന്നെ ലഭിക്കില്ല. ഇപ്പോൾ ഞാൻ രണ്ടുതവണ നാട്ടിൽ വന്നപ്പോഴും അവിടെ നല്ല ജോലിയാണ്. ഇത് കാരണം ഞാൻ എന്റെ ഗ്രഹനില നാട്ടിലെ ഒരു ജ്യോതിഷാലയത്തിൽ കാണിച്ചു. അദ്ധേഹം പറയുന്നത് എനിക്ക് അധിഗണ്ഡനാമനിത്യയോഗം ഉള്ളതിനാൽ ആണ് ഇങ്ങനെ. ഒന്നും അനുഭവിക്കാൻ നിങ്ങൾക്ക് യോഗം ഇല്ല എന്നാണ്. ഇതുവരെ എനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ല. ഞാൻ ജനിച്ചത് 1983 നവംബർ 7ാം തിയതി (തുലാം 21)തൃക്കേട്ട നക്ഷത്രം പുലർച്ചെ 5 മണിക്കാണ്. എന്റെ ഭാര്യയുടെ നക്ഷത്രം മകയിരം 

 

സാർ ഇതിന് എനിക്ക് ഒരു വ്യക്തമായ മറുപടി നൽകണം എനിക്ക് ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഒരു ഉയർച്ച ലഭിക്കുമോ ഒരു വീട് എന്ന എന്റെ സ്വപ്നം നടക്കുമോ എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനുള്ള ചുറ്റുപാട് എനിക്ക് ലഭിക്കുമോ ദയവായി മറുപടി നൽകണം.

അനിയാ...

1983 നവംബർ 7 പുലർച്ചെ 5 മണിക്ക് അനിഴമാണ് നക്ഷത്രം. മറ്റൊരു കാര്യം താങ്കൾ ജനിച്ചത് അതിഗണ്ഡനാമ നിത്യയോഗത്തിലല്ല. ശോഭനനാമനിത്യയോഗത്തിലാണ്. അതിഗണ്ഡയോഗത്തിന്റെ ഫലം സ്നേഹശീലനും, എല്ലാ വിദ്യകളിലും ജ്ഞാനവും, പ്രത്യേകതയുള്ള മുഖവും എന്നൊക്കെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞിട്ടുള്ള നാൾ അടക്കമുള്ള കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യമായല്ലോ.

സഹോദരാ...താങ്കൾ ചെല്ലുമ്പോഴാണ് ബിസിനസിൽ ഉടമയ്ക്ക് നഷ്ടം വരുന്നത് എന്നതൊക്കെ അബദ്ധധാരണകൾ ആണ്. ഇത് ചിന്തിച്ചിരുന്നാൽ താങ്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയേയുള്ളൂ. വിദേശത്ത് ഇടയ്ക്കിടെ നഷ്ടത്തിൽ ആകുന്നത് താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രം അല്ലല്ലോ. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ  സ്വയം പഴിക്കേണ്ട. താങ്കൾക്ക് വീടും നല്ല ജോലിയുമൊക്കെ ഉണ്ടാകും. ആത്മാർഥമായി പരിശ്രമിക്കുക. ജ്യോതിഷപ്രകാരവും ഇപ്പോൾ സമയം അനുകൂലമാണ്.

Read more on :  Malayalam Astrology, Malayalam Zodiac Signs