ജന്മനക്ഷത്രദശാകാലങ്ങൾ ,അനിഷ്ട ഗ്രഹസ്ഥിതികൾ എന്നിവ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ശ്രദ്ധയും പൂർണ ഉത്തരവാദിത്തോടെയും തൊഴിലിൽ ഏർപ്പെടുക, പെരുമാറ്റത്തിൽ അച്ചടക്കം എന്നിവ ദോഷകാലയളവിൽ ശീലമാക്കണം. ജാതകവശാൽ സമയം നന്നല്ലാത്തപ്പോൾ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏക പോംവഴി. നിത്യേനയുള്ള പ്രാർഥനകളും വ്രതങ്ങളും വഴിപാടുകളും ദോഷകാഠിന്യം ഒരു പരിധിവരെ കുറയ്ക്കും.
ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനുമാൻസ്വാമി
ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താൽ തൊഴിൽ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനുമാനെ പ്രാർഥിക്കുന്നത് ഉത്തമമാണ് .രാമഭക്തനായ ഹനുമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം .വ്യാഴാഴ്ച ദിവസം ഹനുമാൻ ക്ഷേത്ര ദർശനവും വെറ്റിലമാല സമർപ്പണവും പ്രധാനമാണ്. ശനിദോഷ ശാന്തിക്ക് ഫലപ്രദമായ മാർഗമാണ് ഹനുമത്‌ഭജനം.
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ."
ഈ മന്ത്രം ദിവസവും പതിനൊന്നു തവണ ഹനുമാൻസ്വാമിയെ മനസ്സിൽ ധ്യാനിച്ച് ഭക്തിയോടെ ചൊല്ലിയാൽ ഫലം സുനിശ്ചിതം . കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. ഹനുമത്പ്രീതി നേടിയ ഭക്തന് വീര്യം, ഓജസ്സ് ,ബുദ്ധികൂർമ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം .
തൊഴിൽ തടസ്സം മാറാൻ രാജഗോപാലമന്ത്രം
"കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ”
എന്ന രാജഗോപാലമന്ത്രം തികഞ്ഞ ഭക്തിയോടെ ജപിക്കുന്നത് തൊഴിൽ തടസ്സം മാറാൻ ഉത്തമമാണ്. കൃഷ്ണ പ്രീതികരമായ അഷ്ടഗോപാല മന്ത്രങ്ങളിൽ സർവൈശ്വര്യം പ്രധാനം ചെയ്യുന്ന മന്ത്രമാണ് രാജഗോപാലമന്ത്രം. മാസംതോറുമുള്ള ജന്മനക്ഷത്ര ദിനത്തിൽ രാജഗോപാലമന്ത്രാർച്ചന നടത്തുന്നത് തൊഴിൽ തടസത്തിനും ഉദ്യോഗക്ലേശത്തിനും ഉത്തമപരിഹാരമാണ് .
Read More on Malayalam Astrology News