ശരിയായ പ്രദക്ഷിണം എങ്ങനെ?

ചിത്രംഃ രാഹുൽ ആർ പട്ടം

ഏതു ക്ഷേത്രത്തിലാണോ ദർശനം നടത്തുന്നത് അവിടുത്തെ ദേവനെ സങ്കൽപിച്ച് ബലിക്കല്ലുകൾക്ക് പുറത്ത് കൂടി വേണം പ്രദക്ഷിണം വയ്ക്കാൻ. കൈകൾ വീശാതെ സാവാധാനം അടിവച്ച് നടക്കുന്നതാണ് ശരിയായ പ്രദക്ഷിണ രീതി. കഠിന ദോഷങ്ങളുടെ പരിഹാരാർഥവും ഇഷ്ടകാര്യപ്രാപ്തിക്കും ആണ് ശയന പ്രദക്ഷിണം നടത്താറുള്ളത്. 

പ്രദക്ഷിണ ശേഷം വലംകൈയിൽ വാങ്ങുന്ന തീർഥം  കൈ ചുണ്ടിൽ മുട്ടാതെ നാവിലേക്ക് ഇറ്റിക്കണമെന്നാണ് വിധി. തീർഥം സേവിക്കുന്നതിനു മുമ്പ് മൂന്നു തവണ നാരായണ നാമം ജപിക്കണം. പ്രസാദമായി ലഭിക്കുന്ന ഭസ്മവും ചന്ദനവും കുറിയായി തൊടുമ്പോൾ കരി, സിന്ദൂരം, ചാന്ത് ഇവ പൊട്ടായി വേണം തൊടാൻ.

Read More on Malayalam Astrology News