Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധർവ്വൻമാർ സത്യമോ മിഥ്യയോ?

ഗന്ധർവ്വൻ

മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രശസ്തമായ ചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവൻ. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന സുന്ദരനായ ഒരു ഗന്ധർവന്റെ കഥയാണ്‌ തനിക്ക് മാത്രം കഴിയുന്ന പ്രണയാർദ്രമായ ഭാഷയിൽ അദ്ദേഹം ആ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

ചിത്രത്തിലെ ഗാനത്തിലെ വരികൾ പോലെ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ ദേവസദസ്സിലെ ഗായകരാണത്രേ ഗന്ധർവൻമാർ. അതവിടെ ഇരിക്കട്ടെ.. സിനിമയെ കുറിച്ചല്ല ഗന്ധർവൻമാരേയും അവരുടെ ലോകത്തെയും കുറിച്ചാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ചിത്രശലഭമാകാനും മഴ മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനും മനുഷ്യനുമാവാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരികളെ കുറിച്ച്...പ്രണയിക്കാൻ വിധിക്കപ്പെട്ടവരെ കുറിച്ച്... പ്രണയിച്ച് പ്രണയിച്ച് അവസാനം ശപിക്കപ്പെടാൻ വിധിക്കപ്പെട്ടവരെ കുറിച്ച്...

മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്‍പ്പം മറ്റെങ്ങും കാണാനാവില്ല ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമിടയിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗഗന സഞ്ചാരികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. കന്യകമാർക്കും ഗര്‍ഭിണികൾക്കും ഗന്ധര്‍വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്. ഗന്ധര്‍വദേവതകള്‍ അഷ്ടമി തിഥിയിലാണ്‌ ആവേശിക്കുക എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്,ഗന്ധർവാദികളുടെ ബാധകൊണ്ടാണ്‌ സ്‌ത്രീകള്‍ ഗര്‍ഭംധരിക്കാത്തതും ഗര്‍ഭം അലസുന്നതും എന്ന്‌ ഇന്നും ഒരു വിശ്വാസമുണ്ട്‌. ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്‍വന്‍, അപസ്‌മാര ഗന്ധര്‍വന്‍, പച്ചമാന ഗന്ധര്‍വന്‍, പവിഴമാന ഗന്ധര്‍വൻ എന്നിങ്ങിനെ ചില ഗ്രന്ഥങ്ങളിൽ കാണുന്നു.

ഗന്ധര്‍വ ബാധകൊണ്ടുള്ള ദോഷങ്ങളകറ്റാന്‍, ഗന്ധര്‍വപ്രീതി വരുത്തി ബാധ ഒഴിപ്പിക്കുകയാണ്‌ മാര്‍ഗ്ഗം. ഗന്ധര്‍വന്‍ തുള്ളല്‍, കേന്ത്രോന്‍പാട്ട്‌, മലയന്‍കെട്ട്‌, തെയ്യാട്ട്‌, കളംപാട്ട്‌, കോലം തുള്ളല്‍ തുടങ്ങിയ അനുഷ്‌ഠാനങ്ങളാണ്‌ ഇതിനു വിധിച്ചിരിക്കുന്നത്‌. ഗന്ധര്‍വബാധയണ്ടായാല്‍ മറ്റു മന്ത്രവാദക്രിയകള്‍ക്കും വിധിയുണ്ട്‌. ബാധിച്ചയാളുടെ നക്ഷത്രവൃക്ഷം കൊണ്ട്‌ പ്രതിമയുണ്ടാക്കി, ശുദ്ധിവരുത്തുന്നു. തുടര്‍ന്ന്‌ ലിപിന്യാസവും പ്രാണപ്രതിഷ്‌ഠയും നടത്തി ഹോമം കഴിച്ച്‌ ആജ്യാഹുതി ചെയ്യുന്നു. ഒപ്പം മറ്റു കര്‍മ്മങ്ങളും ചെയ്‌ത്‌ ബാധ നീക്കുന്നതാണ്‌ മാന്ത്രിക വിധി.

പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടാണ്‌ ഗന്ധര്‍വ്വന്‍ കളം. കലാചാതുരിയുടെ ഉത്തമ നിദര്‍ശനമാണ്‌ ഈ കളമെഴുത്ത്‌. പാലപ്പൂമണം വീശുമ്പോള്‍, ഗന്ധര്‍വനെയും യക്ഷിയേയും ഒക്കെ ഓര്‍ക്കാത്തവര്‍ വിരളം. അന്ധവിശ്വാസം എന്നു മാത്രം പറഞ്ഞു അകറ്റിനിർത്താനാവുമോ  ഇത്രയും മനോഹരമായ കാവ്യസങ്കല്‍പ്പങ്ങളേ...

ലേഖകൻ

S.JAYADEVAN 

ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE 

KANNUR- 670001 

AGNI GEMS KANNUR,TRISSUR,DUBAI 

PH:999 570 5555 

sjayadevan@yahoo.com