മൂക്ക് പറയും നിങ്ങളുടെ സ്വഭാവം!

മുഖസൗന്ദര്യത്തിന് മൂക്കിന്റെ പ്രാധാന്യം വളരെ വലുതാണ്. എല്ലാവര്‍ക്കും വ്യത്യസ്തമായ വലിപ്പത്തിലുള്ള മൂക്കുകളാണുള്ളത്. ഒരാളുടെ മൂക്ക് ആയാളുടെ സ്വഭാവ സവിശേഷതയും പറയുന്നു. മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും  സ്വഭവത്തെക്കുറിച്ചുമൊക്കെ പറയാന്‍ കഴിയും. താഴെ പറയുന്ന മൂക്കുകളുടെ ആകൃതി വെച്ച് നിങ്ങളുടെ സ്വഭാവം എങ്ങനെയെന്ന് അറിയാം...

1. കുഞ്ഞ് മൂക്ക് - കുഞ്ഞ് മൂക്കുള്ള നിങ്ങളുടെ സുഹൃത്തുകളില്‍ നിന്ന് സ്വല്‍പം അകലം പാലിക്കുന്നതാണ് നല്ലത്. അവര്‍ നല്ല മര്യാദക്കാരും സ്‌നേഹമുള്ളവരും ആയിരിക്കും പക്ഷെ ഇവര്‍ക്ക് മുന്‍കോപം ലേശം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇവരുടെ ക്ഷമ പരീക്ഷിക്കരുത്. കൂടാതെ സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. 

2. നീണ്ട മൂക്ക് - നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവസവിശേഷതയുടെ ഉടമകളാണ് നീണ്ട മൂക്കുള്ളവര്‍. ബിസിനസിനോടും ഡ്രൈവിംഗിനോടും നീണ്ട മൂക്കുള്ളവര്‍ക്ക് പ്രത്യേകം കമ്പം ഉണ്ട്. ജീവിതത്തില്‍ വിജയത്തിന്റെ വഴി അവരു തന്നെ കണ്ടെത്തുന്നു. 

3. വലിയ മൂക്ക് - ഇവരുടെ മൂക്കിന്റെ പാലം വലുതോ ചെറുതോ ആയിരിക്കും. നാസാദ്വാരം വലുതാണ്. അവര്‍ക്ക് അവരുടേതായ ലോകമാണ് വലുത്. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ വലിയ മൂക്കുള്ളവര്‍ ആഗ്രഹിക്കാറില്ല. 

4. ബട്ടണ്‍ മൂക്ക് - ബട്ടണിന്റെ ആകൃതിയിലാണ് ഇവരുടെ മൂക്ക്. ബട്ടണ്‍ മൂക്കുള്ള സ്ത്രീകള്‍ ചിന്താശേഷിയുള്ളവരും, സ്വന്തം ആകൃതിയില്‍ അഭിമാനമുള്ളവരുമായിരിക്കും. അവര്‍ കരുതലുള്ളവരും, സ്‌നേഹമുള്ളവരും, ശുഭാപ്തിവിശ്വാസമുള്ളവരും, ദയയുള്ളവരുമാണ്. വളരെ പെട്ടെന്ന് വികാരാധീനരാകുന്നവരായിരിക്കും.

5. തടിച്ച മൂക്ക് - വേഗത്തില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് തടിച്ച മൂക്കുള്ളവരുടെ സവിശേഷത. സമയം പാഴാക്കി കളയാത്ത പ്രകൃതമാണ് ഇവരുടേത്. വിശ്വസ്തരും സ്‌നേഹവുമുള്ള പങ്കാളികളെ ഇവര്‍ കണ്ടെത്തുന്നു. 

Read More on Malayalam Astrology News