എത്ര പരിശ്രമിച്ചിട്ടും ഒന്നും മിച്ചം വയ്ക്കാൻ സാധിക്കുന്നില്ല. ഇതു വരെ സമ്പാദിച്ചതൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. എന്നൊക്കെ വിലപിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. പണം ഉണ്ടാകാനും നഷ്ടപ്പെടാനും ഓരോ കാലമുണ്ട്. അതിനാൽ സൂക്ഷിച്ച് വേണം പണമിടപാടുകൾ നടത്താൻ. കേതുർ ദശാ കാലത്ത് ഒരു കാരണവശാലും മറ്റൊരാള്‍ക്ക് പണം കൊടുക്കു കയോ ജാമ്യം നിൽക്കുകയോ ചെയ്യരുത്. കയ്യിലില്ലാത്ത പണം മറ്റൊരാളോട് പറഞ്ഞ് കൊടുപ്പിച്ചാലും അവസാനം നിങ്ങൾ കൊടുത്തു തീർക്കേണ്ടി വരും. കാരണം കേതുർദശാകാലത്ത് നിങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടണം എന്നത് നിശ്ചയ മാണ്. ആ സമയത്ത് മകളെ കെട്ടിക്കാനും പിതാവിന്റെ ചികി ത്സയ്ക്കായും ഒക്കെ പലരും സഹായം അഭ്യർത്ഥിച്ചു വരും. തിരിച്ചു തരും എന്ന് നിങ്ങൾക്ക് വിശ്വാസവും ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് ദുരിതം അനുഭവിക്കാൻ വിധിയുള്ളതി നാൽ പണം കിട്ടിയ ആളും ദാരിദ്ര്യത്തിലാകും. അയാളെ കാണുമ്പോൾ പിന്നെയും അങ്ങോട്ട് സഹായിക്കേണ്ട സ്ഥിതി യിലായിരിക്കും അയാൾ എന്ന് ചുരുക്കം.
പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ജനിച്ച് ഏതാണ്ട് മുപ്പത്തിരണ്ട് വയസ്സു കഴിഞ്ഞ ഒരാളെ കണ്ടാൽ ധൈര്യമായി ചോദിക്കാം. ‘‘പണം കുറച്ചു പോയല്ലേ?’’ എന്ന്. നിങ്ങൾ വിശ്വസിക്കാത്ത ഒരു വലിയ സംഖ്യ അയാൾ കളഞ്ഞിട്ടു ണ്ടാകും. കാരണം അയാളുടെ കേതുർദശ അപ്പോൾ കഴിഞ്ഞി രിക്കും. ഒരാളുടെ ജാതകത്തിൽ രണ്ടാം ഭാവം കൊണ്ടാണ് വാക്ക്, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നത്. പതിനൊന്നാം ഭാവം കൊണ്ടാണ് വരുമാനം, മൂത്ത സഹോദരൻ, സർവ്വാഭീഷ്ടം എന്നിവ ചിന്തിക്കുന്നത്. ഈ ഭാവങ്ങളിൽ നിൽക്കുന്നതും ദൃഷ്ടി ചെയ്യുന്നതും ആയ ഗ്രഹങ്ങളുടെ സ്വാധീനമനുസരിച്ചാണ് പണം വരുന്നത്. പന്ത്രണ്ടാം ഭാവം കൊണ്ടാണ് ചിലവിനെക്കുറിച്ച് ചിന്തിക്കു ന്നത്. പന്ത്രണ്ടിൽ നിൽക്കുന്ന ഗ്രഹത്തിന്റെയും ദശാപഹാര ങ്ങളിൽ ചിലവുകൾ അധികമായിരിക്കും. ചില നക്ഷത്ര ദിവസ ങ്ങളിൽ പണം കൊടുത്താൽ കൊടുക്കുന്നതും ബാക്കി കയ്യി ലിരിക്കുന്നതും നഷ്ടപ്പെടും.
കാർത്തിക, മകം,ഉത്രം,ചിത്തിര,മൂലം,രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിവസം പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. കൊടുക്കുന്നവർക്ക് കൊടുക്കുന്ന പണവും ബാക്കി കൈയിൽ ഉള്ളതും നഷ്ടമാകും!.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI
Dispensary Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com Phone : 9846033337
Read On Yearly Predictions 2018
Read On Malayalam Varshaphalam 2018