ഒരായിരം ശുഭപ്രതീക്ഷകളോടെയാണ് ഓരോ പുതുവർഷവും പിറക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവുക, ചെയ്യാൻ എന്തെങ്കിലും ഉണ്ടാവുക, പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാവുക...ഇവയിൽ ആദ്യ രണ്ടും ആപേക്ഷികമാണ്..അപ്പോൾ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് ആത്യന്തികമായി മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ പരോക്ഷമായ സ്വാധീനമുണ്ട്. ശുക്രദശ ജീവിതത്തിൽ ഉയർച്ച കൊണ്ടുവരുമ്പോൾ ശനിദശ ജീവിതത്തിൽ കഷ്ടനഷ്ടങ്ങൾ തുടർക്കഥയാക്കുന്നു...
ജീവിതത്തിൽ വിഷമസന്ധികൾ വരുമ്പോൾ ബുദ്ധിപൂർവമായ പ്രവർത്തനം കൊണ്ടും മനശക്തി കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും അവയെല്ലാം നേരിട്ട് വിജയം വരിക്കാൻ സാധിക്കും...ഇതിന് ഉത്പ്രേരകമായി നിലകൊള്ളുന്ന ശാസ്ത്രമാണ് ജ്യോതിഷം. വ്യക്തിഗതമായി പുതുവർഷം നിങ്ങൾക്ക് എങ്ങനെയാകുമെന്ന ഫലങ്ങളാണ് നിങ്ങളുടെ ജനനത്തീയതിയും മറ്റു മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു വർഷത്തിൽ സൂര്യൻ അതിന്റെ സഞ്ചാരപഥത്തിൽ 360 ഡിഗ്രി പൂർത്തിയാക്കുന്നു.
നിങ്ങളുടെ ജന്മസമയത്ത് സൂര്യൻ നിൽക്കുന്ന അതേ ഡിഗ്രിയിൽ. ഒാരോ വർഷവും സൂര്യൻ തിരിച്ചു വരുമ്പോഴുള്ള സമയം അടിസ്ഥാനമാക്കിയാണ് വർഷ ജാതകം എഴുതുന്നത്. ഈ ജാതകം ആ പ്രത്യേകവർഷത്തെ സംഭവങ്ങളും ഭാവിഫലങ്ങളും പ്രവചിക്കാൻ ഉപയോഗിക്കുന്നു. താജികപദ്ധതി എന്ന പേരിൽകൂടി വർഷഫലം അറിയപ്പെടുന്നു. ഇവിടെ കൊടുത്തിട്ടുള്ള വർഷഫലങ്ങളും പ്രവചനങ്ങളും താജികപദ്ധതി അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ഭാരതീയ വർഷഫലത്തിന്റെ കാലാവധി വർഷപ്രവേശദിവസം മുതൽ ഒരു വർഷത്തേക്കാണ്. ഇത് ഏകദേശം ഒരു ജന്മനാൾ മുതൽ അടുത്ത ജന്മനാൾ വരെയാണ്. ഇവിടെ കൊടുത്തിട്ടുള്ള പ്രവചനങ്ങൾ എല്ലാം തന്നെ വരാനിരിക്കുന്ന ഭാഗ്യാനുഭവങ്ങളുടെ സൂചനകളാണ്.
ഇംഗ്ലീഷിലും മലയാളത്തിലും വർഷഫലം ലഭ്യമാണ്. നിങ്ങളുടെ പുതുവർഷം ശുഭകരമായിരിക്കട്ടെ...
വില 699