ദാസനും വിജയനും പണ്ട് പശുവിനെ വളർത്തിയ പോലെയാകരുത് ബിസിനസ്സ് തുടങ്ങേണ്ടത്, എന്തിനും ഏതിനും ഒരു കാലമുണ്ട്, സമയമുണ്ട് ജ്യോതിഷത്തിൽ. തുടക്കം നന്നായാൽ പകുതി നന്നായി എന്ന് പറയാം. ഹ്രസ്വകാല പദ്ധതികളാണെങ്കിലും ദീര്‍ഘകാല പദ്ധതികളാണെങ്കിലും തുടക്കം നല്ല സമയത്താകാൻ ശ്രദ്ധിക്കണം.
ജീവിതത്തിലെ ഭാഗ്യസമയത്തെക്കുറിച്ച് കൂടുതൽ അറിയാം
ജാതകത്തിൽ പഞ്ചമഹാപുരുഷയോഗമുള്ളവരും പ്രത്യേകിച്ച് പഞ്ചമഹാപുരുഷയോഗത്തിലെ ഹംസ യോഗമുള്ളവരും രണ്ടാം ഭാവാധിപനും ഭാഗ്യാധിപനും ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ മറ്റ് അനുകൂല ഭാവങ്ങളിലോ നിൽക്കുന്നവരും എന്ത് തുടങ്ങിയാലും ഒരു പരിധി വരെ വിജയസാധ്യത ഉറപ്പാണ്.
എന്ത് ചെയ്യുന്നുവെങ്കിലും വ്യക്തവും കൃത്യവും സുതാര്യമായ ലക്ഷ്യവും ഉണ്ടായിരിക്കണം. വ്യക്തമായ ആസൂത്രണത്തോടെയായിരിക്കണം ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടത്.
മേടം, കുംഭം രാശികളിൽ ജനിച്ചവർക്ക് ഈ വർഷം വ്യാഴവും ശനിയും അനുകൂലമാകയാൽ പുതിയ ബിസിനസ്സുകൾ തുടങ്ങുകയോ മുന്നേ ഉണ്ടായിരുന്ന ബിസിനസ്സുകളിൽ നൂതന ആശയങ്ങൾ സമന്വയിപ്പിച്ച് പുതിയ മുഖം നൽകുകയുമാകാവുന്നതാണ്.
ജാതക ബലം കൂടിയുണ്ടെങ്കിൽ ഈ രാശിക്കാർക്ക്. ഏത് കാര്യങ്ങളിലും അൽപ്പം റിസ്ക് എടുക്കുന്നതുകൊണ്ടും കുഴപ്പമൊന്നുമുണ്ടാകില്ല. എടവം, വൃശ്ചികം, മീനം രാശിക്കാർ ഈ വർഷം വലിയ സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണുചിതം. മിഥുനം, കന്നി, ധനു, മീനം രാശിക്കാരും ഈ വർഷം പുതിയ ബിസിനസ്സുകൾ തുടങ്ങരുത്, നിലവിലുള്ള ബിസിനസ്സുകളിൽ നഷ്ട സാദ്ധ്യത ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ലേഖകൻ
S.Jayadevan ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE KANNUR- 670001 AGNI GEMS KANNUR, TRISSUR, DUBAI Phone: 999 570 5555 email : sjayadevan@yahoo.com
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions