Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടദൈവത്തിന്റെ ചിത്രം സമ്മാനമായി ലഭിച്ചാൽ...

Gift

മംഗളകർമ്മങ്ങളിൽ സമ്മാനമായി നൽകാവുന്ന ഉത്തമ ഉപഹാ രമാണ് ദേവീദേവൻമാരുടെ ചിത്രങ്ങളും രൂപങ്ങളും. വീട് താമസം, വിവാഹം എന്നീ സന്ദർഭങ്ങള്‍ അവയിൽ മുഖ്യമാണ്. പിറന്നാളിനും അവ നൽകാം. ലഭിക്കുന്ന ചിത്രത്തിനനുസരിച്ച് ഫലങ്ങളും ചിന്തിക്കാം. ആ ദേവന്റെ അനുഗ്രഹം ലഭിച്ചതായി കണക്കാക്കാം. ഒരു പക്ഷെ അത് ഒരു നേർച്ചയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലും ആകാം. ഇവ ലഭിക്കുന്നതിലൂടെ ദൈവം നമ്മോട് കൂടെ ഉണ്ട് എന്ന ആത്മവിശ്വാസം അത് മേടിക്കുന്ന ആളിന് ഉണ്ടാവുകയും ചെയ്യു‌ം. ഓരോ സാഹചര്യവും സന്ദർ ഭവും അനുസരിച്ച് നിമത്തമായും ഇതിനെ കണക്കാക്കാം.

ഗണപതിയുടെ ചിത്രങ്ങളും രൂപങ്ങളുമാണ് ഇത്തരത്തിൽ ഏറെ വൈവിധ്യമാർന്ന രീതിയിൽ ലഭിക്കുന്നത്. കുട്ടികളില്ലാത്തയാൾക്ക് ലഭിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം ഉടനെ ഒരു ഉണ്ണിയുണ്ടാകുമെന്നതിന്റെ സൂചനയാകാം. ശ്രീരാമപട്ടാഭിഷേകം ആണെങ്കിൽ സ്ഥാനലബ്ധിയും ദേവീ ദേവന്മാരുടെ വിവാഹചിത്രമാണെങ്കിൽ പെട്ടെന്ന് വിവാഹം നടക്കുമെന്നും മഹാലക്ഷ്മിയുടെ ചിത്രം ലഭിച്ചാൽ സാമ്പത്തി ക നേട്ടവും പ്രതീക്ഷിക്കാം. ഇഷ്ടദേവന്റെ ചിത്രം ലഭിക്കുന്നത് ആ ദേവന്റെ കൃപാകടാക്ഷം നമ്മളിൽ ഉണ്ടെന്നതിന്റെ സൂചന യായും കണക്കാക്കാം. കിട്ടുന്നയാൾക്കും കൊടുക്കുന്ന യാൾക്കും സന്തോഷം നൽകുന്നതാണ് ഇത്. 

ലേഖകൻ     Dr. P. B. Rajesh     Rama Nivas    Poovathum parambil,   Near ESI  Dispensary Eloor East ,  Udyogamandal.P.O,    Ernakulam 683501    email : rajeshastro1963@gmail.com   Phone : 9846033337, 0484 2603643 Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions