Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ധിഷ്ഠകാര്യസിദ്ധിക്കായി തൈപ്പൂയകാവടിയാട്ടം!

Murugan

ശ്രീപരമേശ്വരന്റെയും പാർവതീദേവിയുടെയും പുത്രനാണ് ദേവസേനാധിപതിയായ സുബ്രമണ്യൻ. സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയവും. തമിഴ് പഞ്ചാംഗപ്രകാരം തൈമാസത്തിലെ പൂയം നക്ഷത്രത്തിൽ ഈ ദിനം വരുന്നതിനാലാണ് തൈപ്പൂയം എന്നറിയപ്പെടുന്നത്.   

സ്കന്ദൻ, ഗുഹൻ, ഷണ്മുഖൻ, വേലൻ, വേലായുധൻ, കാർത്തികേയൻ, ആറുമുഖൻ, കുമരൻ, മയൂരവാഹനൻ, മുരുകൻ, ശരവണൻ, വടിവേലൻ, വള്ളിമണാളൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു . ഒരിക്കൽ  താരകാസുരന്‍ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന്  മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു.  ശിവപാർവതീപുത്രനായ സുബ്രമണ്യനെയാണ് താരകാസുര നിഗ്രഹത്തിനായി നിയോഗിക്കപ്പെട്ടത് . യുദ്ധത്തിൽ  താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം. അന്നേദിവസം ഹൈന്ദവർ തൈപ്പൂയമായി  ആഘോഷിച്ചു വരുന്നു.

ദേവസേനാപതിയായ  സുബ്രഹ്മണ്യസ്വാമിയുടെ  പിറന്നാൾദിനമാണിതെന്നും കരുതപ്പെടുന്നു. മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. ഉദ്ധിഷ്ഠകാര്യസിദ്ധിക്കായി ഭക്തർ വ്രതശുദ്ധിയോടുകൂടി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയദിനത്തിൽ കാവടിയാട്ടം  നടത്താറുണ്ട്‌.  പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി,  അന്നക്കാവടി, കളഭക്കാവടി,  തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി  എന്നിങ്ങനെ പല  തരത്തിലുള്ള  കാവടി വഴിപാട് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു. മിക്ക സുബ്രമണ്യക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക.

മകരമാസത്തിലെ തൈപ്പൂയദിനം ഈ വർഷം ജനുവരി 31 ബുധനാഴ്ചയാണ്. അന്നേദിവസം പൗർണമി വരുന്നതിനാൽ സുബ്രഹ്മണ്യഭജനത്തോടൊപ്പം പൗർണമി വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. "ഓം ശരവണ ഭവഃ "എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്നു . അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി  ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്ന  മന്ത്രമാണിത്. കുറഞ്ഞത് 21 തവ ജപിക്കുന്നത്  സുബ്രഹ്മണ്യ പ്രീതികരമാണ്. മൂലമന്ത്രജപത്തോടെയുള്ള ക്ഷേത്ര ദർശനവും ക്ഷേത്രത്തിൽ പഞ്ചാമൃതം, പാൽ എന്നിവ നേദിക്കുന്നതും നാരങ്ങാമാല സമർപ്പിക്കുന്നതും ഉത്തമം .

മൂലമന്ത്രം: ഓം വചത്ഭുവേ നമഃ

കുടുംബ ഐക്യത്തിനായുള്ള  മുരുകമന്ത്രം: 

"ഓം വല്ലീദേവയാനീ സമേത

ദേവസേനാപതീം കുമരഗുരുവരായ സ്വാഹാ"

സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തി മുരുകനാണെന്ന് കരുതപ്പെടുന്നു. രോഗശമനത്തിനായുള്ള  മുരുകമന്ത്രം ഇതാണ്.

"ഓം അഗ്നികുമാര സംഭവായ 

അമൃത മയൂര വാഹനാരൂഡായ

ശരവണ സംഭവ വല്ലീശ 

സുബ്രഹ്മണ്യായ നമ:"

സുബ്രമണ്യസ്‌തോത്രങ്ങൾ

ഷഡാനനം ചന്ദന ലേപിതാംഗം 
മഹാദ്ഭുതം ദിവ്യ മയൂര വാഹനം 
രുദ്രസ്യ സൂനും സുരസൈന്യനാഥം 
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ.

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം 

സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ 

സുബ്രമണ്യയായ തേ നമ 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions