Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവരാത്രിയും ബലിതർപ്പണവും

sivarathri-aluva ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തു ബലി തർപ്പണം നടത്തുന്നവർ.. 

ശിവരാത്രിയുടെ തുടർച്ചയായി ബലിതർപ്പണം നടത്തുകയെന്ന രീതി കേരളത്തിലുണ്ട്. ആലുവ മണപ്പുറത്തും മറ്റു വിവിധ തീർഥകേന്ദ്രങ്ങളിലുമായി ബലിതർപ്പണത്തിന് എല്ലാക്കൊല്ലവും പതിനായിരങ്ങൾ എത്തുന്നു.

ശിവരാത്രി ദിവസം രാത്രി പന്ത്രണ്ടുമണിയോടെ നടക്കുന്ന ശിവരാത്രിവിളക്കിനു ശേഷമാണു ബലിതർപ്പണച്ചടങ്ങുകൾ നടക്കാറുള്ളത്. ഇത്തവണ ആലുവ മണപ്പുറത്ത് നൂറ്റൻപതോളം ബലിത്തറകളാണു ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത്. ശിവരാത്രി ദിവസം രാത്രി തന്നെ ബലിതർപ്പണത്തിനായി ആയിരങ്ങളെത്തി കാത്തുനിൽപു തുടങ്ങിയിരുന്നു. 

sivarathri-alwaye

ചാന്ദ്രരീതി പ്രകാരമുള്ള മാഘമാസത്തിലെ ത്രയോദശി തിഥി വരുന്ന ദിവസമാണു ശിവരാത്രി ആചരിക്കുന്നത്. ഇതു കുംഭമാസത്തിലെ കറുത്ത വാവിനോട് അടുപ്പിച്ചാണു വരിക. ശിവരാത്രി ആചരണത്തിനൊടുവിലും തുടർന്ന് കുംഭവാവു ദിവസവും പിതൃക്കൾക്കായി ബലിതർപ്പണം ചെയ്യാം.