തുലാം രാശിക്കാർക്ക് ഐശ്വര്യത്തിന് വെള്ളിയാഴ്ച വ്രതം

തുലാം രാശിജാതർ സാമ്പത്തിക അഭിവൃദ്ധിക്കായി ജന്മനക്ഷത്ര ദിനങ്ങളിൽ ലക്ഷ്മി പൂജ ചെയ്യുകയും. വെള്ളിയാഴ്ച വ്രതം അനുഷ്ഠിച്ച് ലക്ഷ്മീ ക്ഷേത്ര ദർശനം നടത്തുകയും   വേണം. 

ശുക്രപ്രീതികരമായ കർമങ്ങൾ ചെയ്യുന്നതും ഷ ഷ്ഠി വ്രതം അനുഷ്ഠിക്കുന്നതും ഭാഗ്യാനുഭവങ്ങൾ നൽകുമെന്നാണ് വിശ്വാസം. യോജിച്ച വിവാഹലബ്ധിക്കും ദാമ്പത്യസൗഖ്യത്തിനുമായി സുബ്രമഹ്മണ്യ ഭജനമാണ് ഈ രാശിക്കാർ ചെയ്യേണ്ടത്. വ്യാഴം, ചൊവ്വ ദശാകാലങ്ങൾ മോശം ഫലം ഉണ്ടാക്കുന്ന കാലമാണ്. വ്യാഴദശയിലെ കുജാപഹാര (ചൊവ്വ) സമയത്തും ചൊവ്വാ ദശയിലെ വ്യാഴാപഹാരത്തിലും പ്രത്യേക ജാഗ്രത പുലർത്തണം. 

ഈ ഘട്ടത്തിൽ മ‍ൃത്യുഞ്ജയ ജപം, ഹോമം  എന്നിവ ദോഷപരിഹാരമാർഗങ്ങളാണ്. ശത്രുദോഷ ശാന്തിക്കായി വ്യാഴ ദശാകാലത്ത് വിഷ്ണു ക്ഷേത്ര ദർശനവും നാമജപവും നടത്താം. ഗ്രഹനില പരിശോധിച്ച് വിദഗ്ധ നിർദേശ പ്രകാരം വേണം  തുലാം രാശിജാതർ രത്നധാരണം നടത്താൻ. വെള്ളി, ശനി, ബുധൻ ആണ് അനുകൂല ദിനങ്ങൾ. വെള്ള, പച്ച, നീല ഇവയാണ് അനുകൂല നിറങ്ങൾ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions