Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിൽ രാജയോഗം എന്ന് കേട്ടിട്ടുണ്ട്, എന്താണ് രാജകോപം?

Astrology

എന്റെ മകൻ 1999 ഒക്ടോബർ 15നു രാവിലെ 10.40ന് ആണു ജനിച്ചത്. അവന്റെ ജാതകം എഴുതിച്ചതിൽ രാജകോപം വരാതെ നോക്കണം എന്ന് എഴുതിക്കണ്ടു. എന്താണ് ഇൗ രാജകോപമെന്നു വ്യക്തമാക്കാമോ?

***

മൂലമാണു മകന്റെ നക്ഷത്രം. ഇപ്പോൾ ഏഴരശ്ശനി എന്ന കാലമാണ്. ജാതകവിവരങ്ങൾ അനുസരിച്ചു പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട കാലമാണിത്. അലസത വരാതെ നോക്കണം. ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും എഴുതപ്പെട്ട കാലത്തിന് അനുസരിച്ചുള്ള കാര്യങ്ങളാണ്. കാലോചിതമായി പരിഷ്കരിച്ചു മാത്രമേ പലതും ഇന്ന് ഉപയോഗിക്കാൻ കഴിയൂ. അത്തരത്തിൽ ഉള്ള ഒന്നാണു ‘രാജകോപം.’ പണ്ടു രാജഭരണം നിലനിന്നിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഇൗ വാക്ക് ഇന്നു സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ അനിഷ്ടം ഉണ്ടാകാം എന്നു മാറ്റി വായിക്കാം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions