Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ല്യാണം നടക്കാത്തതിന്റെ കാരണം അറിയാം, പരിഹാരവും

astrology-marriage

‘കല്ല്യാണ കാര്യം പറയുമ്പോൾ അവൻ സമ്മതിക്കുന്നില്ല’ ‘അവൾക്ക് ഒരു താൽപര്യവുമില്ല’ എന്നൊക്കെ പല രക്ഷിതാക്കളും കല്ല്യാണപ്രായം കഴിഞ്ഞ മക്കളെകുറിച്ച് പറയുക പതിവാണ്. പ്രായപൂർത്തിയായ ഭൂരിപക്ഷം പേരും ഒരു ഇണയെ ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാൽ ചിലർ മാത്രം എന്തെ ഇങ്ങനെ. ചിലർക്ക് മാനസികമായ പ്രശ്നങ്ങളാകാം കാരണം. അതിന് നല്ല ഒരു മനശാസ്ത്രജ്ഞന്റെ ഉപദേശങ്ങൾ കൊണ്ട് മാറാവുന്നതേ ഉള്ളൂ. ഇതിന് രക്ഷിതാക്കള്‍ മുൻകൈയെടുക്കണം. രക്ഷിതാക്കൾ ഇല്ലാത്തവരുടെ കാര്യത്തിൽ അവർ തന്നെ സ്വയം ഇതിനായി ഇറങ്ങണം.

ജ്യോതിഷ പ്രകാരം ശുക്രനാണ് വിവാഹത്തിന്റെ ഗ്രഹം. ഈ ശുക്രന് ബലക്കുറവുണ്ടെങ്കിലും ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം ഉണ്ടെങ്കിലും കല്ല്യാണത്തോട് താൽപര്യം കുറയുകയോ, താൽപര്യമുണ്ടെങ്കിലും നല്ല ആലോചനകൾ വരാതെ ഇരിക്കുകയും ഇഷ്ടപ്പെട്ടത് നടക്കാതെ വരികയും ഒക്കെ ചെയ്യും.

ഇത്തരം സന്ദർഭങ്ങളിൽ ഒരു വജ്രമോതിരമോ വൈരമൂക്കൂത്തിയോ ധരിച്ചാൽ ആ ദോഷത്തിന് പരിഹാരമാകും. വൈരത്തിന് വില കൂടുതൽ ആണ് എന്ന് കരുതി പകരം രത്നങ്ങളൊന്നും ധരിച്ചാൽ ഫലം ഉണ്ടാവുകയില്ല. പാല് കുടിക്കുന്നതിന് പകരം അരിമാവ് കലക്കിയത് കുടിച്ചിട്ട് കാര്യമില്ലല്ലോ? രണ്ടും വെളുത്തിരിക്കും. തിരിച്ചറിയാത്തവരും പാലു കുടിക്കാത്തവരും അരിമാവ് കലക്കിയത് പാലാണ് എന്ന് ധരിക്കും എന്ന് പറഞ്ഞപോലെ മറ്റ് ചിലർ തെറ്റിദ്ധരിപ്പിക്കാൻ വജ്രത്തിന് പകരം സിർക്കോൺ ധരിച്ചാൽ മതി, വൈറ്റ് സഫയർ (വെള്ള പുഷ്യരാഗം) ധരിച്ചാൽ മതി എന്നൊക്കെ പറയും. ഒരു ഫലവുമില്ല. പണം നഷ്ടമാവുകയും ചെയ്യും. രത്നങ്ങൾ വിൽക്കുന്ന നല്ല പാരമ്പര്യമുള്ള ജ്വല്ലറികളിൽ നിന്നും വജ്രം ധരിക്കുക. ഒരു മൂവായിരം രൂപ കൊടുത്താൽ മൂക്കൂത്തി കിട്ടും. അയ്യായിരത്തിനും കിട്ടും. ഇതുവാങ്ങാൻ കഴിവില്ലാത്ത ആരാണ് കല്ല്യാണം ആലോചിക്കുന്നത്. രോഗം മാറാന്‍ ലക്ഷങ്ങൾ മുടക്കാൻ ആളുകൾ തയ്യാറാകുന്നില്ലേ? വജ്രത്തിന് എന്നും തിരിച്ചുകൊടുത്താൽ വിലകിട്ടും. പകരം വാങ്ങുന്ന ഒരു രത്നത്തിനും പിന്നെ ഒരു വിലയും കിട്ടില്ല. വജ്രം വാങ്ങുമ്പോൾ V.V.S.1(വി വി എസ് 1) ക്വാളിറ്റി വാങ്ങുക. കളർ E.F (ഇ.എഫ്) ആണോ എന്നും സർട്ടിഫിക്കറ്റിൽ നോക്കുക. വി.എസ്. ക്വാളിറ്റിയൊക്കെ അതിൽ കുറ‍ഞ്ഞതാണ്. ചില ജാതകത്തിൽ ഏഴാം ഭാവാധിപനായിരിക്കും ബലക്കുറവ്. അങ്ങനെ ആണെങ്കിൽ അതിനുള്ള രത്നമാണ് ധരിക്കേണ്ടത്. നിങ്ങളുടെ ജ്യോത്സ്യരോട് നേരിട്ടു ചോദിക്കുക. എന്താണ് കല്ല്യാണം നടക്കാത്തതിന്റെ കാരണമെന്ന്. ചിലപ്പോൾ കുടുംബക്ഷേത്രത്തിൽ ഒരു പായസം നേദിക്കാത്ത ദോഷവുമാകാം.

ലേഖകൻ     Dr. P. B. Rajesh     Rama Nivas    Poovathum parambil,   Near ESI  Dispensary Eloor East ,  Udyogamandal.P.O,    Ernakulam 683501    email : rajeshastro1963@gmail.com   Phone : 9846033337, 0484 2603643 Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions