Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേര് മാറ്റിയാൽ രക്ഷപെടും സംശയം വേണ്ട!

astro-numerology

പേര് മാറ്റുകയോ പേരിൽ ഒരക്ഷരം കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ഒരാളുടെ ഭാവി മാറി വരുമോ എന്ന് ചിലരെങ്കിലും സംശയിക്കും. എന്നാൽ ഭാരതത്തിൽ അത്തരത്തിൽ അത്യുന്നത പദവിയിലെത്തിയ വ്യക്തിയാണ് A.P.J. Abdul Kalam. സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അദ്ധ്യാപകനാണ് Avul Pakir Jainulabdeen A.K. എന്ന പഴയ പേര് മാറ്റി പുതിയതാക്കിയത്. നിശ്ചയമായും ആ അദ്ധ്യാപകൻ തന്റെ ശിഷ്യന് ഏറ്റവും ഉന്നതമായ ഭാവി ആഗ്രഹിച്ചു കൊണ്ടാണ് പേര് ഇനീഷ്യലും ഇനീഷ്യൽ പേരുമാക്കി മാറ്റിയത്. നിത്യവും പത്രവിതരണം നടത്തിയ ശേഷം ക്ലാസിൽ വന്നിരുന്ന കലാമിന്റെ ഭാവി അതോടെ മാറുകയായിരുന്നു.

പേര് മാറ്റിയാൽ ഒരാളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉൽപന്നങ്ങൾക്കും ഇത്തരത്തിൽ പേര് ഭേദഗതി ചെയ്യാം. സിനിമാക്കാരും രാഷ്ട്രീയക്കാരും ഒക്കെ പരസ്യമായും രഹസ്യമായും ഇത് ചെയ്യുന്നു.

A.P.J. Abdul Kalam എന്നത് സംഖ്യാശാസ്ത്രം അനുസരിച്ച് കണക്കാക്കുമ്പോ‍ൾ മുപ്പത്തി ഏഴ് എന്ന സംഖ്യയാണ് വരുന്നത്. ഓരോ അക്ഷരത്തിനും ഓരോ സംഖ്യയാണ് വരുന്നത്. 37 ഭാഗ്യസംഖ്യയാണ്. മൂന്നും ഏഴും കൂട്ടിയാൽ പത്ത് , അതിലെ ഒന്നും പൂജ്യവും കൂട്ടിയാൽ ഒന്ന്. 

ഒന്ന് ഭാഗ്യ സംഖ്യയായി വരുന്നവർ, ഏത് മേഖലയിൽ പ്രവർത്തിച്ചാലും അതിൽ ഒന്നാമനായി തീരും. എത്ര താഴ്ന്ന നിലയിൽ ജീവിതം ആരംഭിച്ചാലും വളരെ വേഗം ഉയർന്ന നിലയിൽ എത്തിച്ചേരുന്നതാണ്. എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞ ജീവിതമായിരിക്കും. കലാരുചിയും പ്രശസ്തിയും ഉണ്ടാകും. 

നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും സംഖ്യാശാസ്ത്രം അനുസരിച്ച് ഭാഗ്യം തരുന്ന പേരല്ല ഇപ്പോഴുള്ളതെങ്കിൽ ആവശ്യമായ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കും.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

 Phone : 9846033337, 0484 2546421