Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം നക്ഷത്രക്കാരുടെ സ്വഭാവഗുണങ്ങൾ

astro-star

ദാനശീലം, സൗമ്യപ്രകൃതം, ധർമബോധം, ഭരണ നിർവഹണ ശേഷി ഇവയെല്ലാം പുണർതം നക്ഷത്രക്കാരുടെ ഗുണങ്ങളാണ്. ബുദ്ധിപരമായ പ്രവർത്തനങ്ങളിൽ മിഥുനക്കൂറുകാർ മുന്നിട്ടു നിൽക്കുമ്പോൾ ഭാവനയും കലാനൈപുണ്യവും ഒത്തുചേർന്നവരാണ് കർക്കടക  കൂറിൽ ജനിച്ച പുണർതം നക്ഷത്രക്കാർ. എന്നാൽ ചെയ്യുന്ന പ്രവർത്തിക്ക് അർഹമായ അംഗീകാരം ലഭിക്കണമെന്ന് നിഷ്കർഷയുള്ളവരാണ്  ഈ നക്ഷത്രജാതർ. 

സ്ഥാനമാനങ്ങളും കീർത്തിയും മോഹിക്കുന്ന ഇവർ അതേ ശ്രദ്ധ കുടുംബകാര്യങ്ങളിൽ പുലർത്താറില്ല. ഇത് ദാമ്പത്യ ദുരിതത്തിനു കാരണമാകുമെന്ന് തിരിച്ചറിഞ്ഞുള്ള ജീവിത ശൈലി രൂപപ്പെടുത്തണം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരാണെങ്കിലും ഭർതൃസ്നേഹമുള്ളവരാണ് ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ. ബുധദശ, ശുക്രദശ, ചന്ദ്രദശ എന്നീ കാലങ്ങളിൽ ജാതകർ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ ചെയ്യണം. 

പുണർതവും വ്യാഴാഴ്ചയും വരുന്ന ദിവസം വ്രതത്തോടെ മഹാവിഷ്ണു ക്ഷേത്ര ദർശനം, പതിവായി വിഷ്ണുസഹസ്ര നാമജപം ഇവ കുടുബ ഐക്യത്തിനും ഐശ്വര്യത്തിനും  ഉതകുമെന്നാണ് വിശ്വാസം.

നക്ഷത്രദേവത -അദിതി

നക്ഷത്രമൃഗം -പൂച്ച

വൃക്ഷം-മുള

ഗണം -ദേവ

യോനി-സ്ത്രീ

പക്ഷി-ചകോരം

ഭൂതം -ജലം