Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മന്ത്രം ജപിച്ചോളൂ, സകല പാപങ്ങളും അകലും

lord-vishnu

ഭഗവൻ വിഷ്ണുവിന്റെ മൂലമന്ത്രമാണ് അഷ്ടാക്ഷരീമന്ത്രം അഥവാ അഷ്ടാക്ഷരമന്ത്രം. "ഓം നമോ നാരായണായ " എന്ന  എട്ട് അക്ഷരങ്ങൾ അടങ്ങിയ മന്ത്രമായതിനാലാണ് ഈ നാമം ലഭിച്ചത്. സിദ്ധമന്ത്രമാണിത്. സിദ്ധമന്ത്രങ്ങൾ ജപിക്കുന്നതിനു ഗുരുമുഖത്തു നിന്ന് ഉപദേശം സ്വീകരിക്കേണ്ടതില്ല  എന്ന പ്രത്യേകതയുണ്ട്.

മന്ത്രങ്ങളെല്ലാം "ഓം" എന്ന  പ്രണവമന്ത്രം ചേർത്താണ് ജപിക്കാറു പതിവ് . അ, ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നനാണല്ലോ  ഓം എന്ന അക്ഷരം രൂപം കൊണ്ടിടിരിക്കുന്നത്. ഇതിൽ ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ ’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. ഈ ഓംകാര മന്ത്രം കൂടി ചേർന്നാലേ അഷ്ടാക്ഷരീ  മന്ത്രത്തിൽ  എട്ടക്ഷരമാകുകയുള്ളൂ . ചുരുക്കിപ്പറഞ്ഞാൽ ഓംകാരം അഷ്ടാക്ഷരമന്ത്രത്തിലെ അവിഭാജ്യഘടകമാണ് .

ohm

അഷ്ടാക്ഷരീമന്ത്രത്തിലെ ഓരോ അക്ഷരവും അഷ്ടപ്രകൃതികളെയാണ്  സൂചിപ്പിക്കുന്നത്.  പഞ്ചഭൂതങ്ങളായ  ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയേയും  മനസ്സ് , ബുദ്ധി, ചിന്ത എന്നിവയേയും ചേർത്ത് പറയുന്നതാണ് "അഷ്ട പ്രകൃതി". അതിനാൽ ഈ മന്ത്രം ഭക്തിയോടെ ജപിച്ചുപോന്നാൽ  അഷ്ടപ്രകൃതികൾ  നമുക്കനുകൂലമാകുകയും   ജീവിതത്തിൽ മനഃശ്ശാന്തിയും നന്മയും രോഗശാന്തിയും ലഭിക്കുകയും ചെയ്യും. 

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ ഭഗവാൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു വേണം ഈ മന്ത്രം  ജപിക്കാൻ . അഭീഷ്ട സിദ്ധിക്കായി നിത്യേന നൂറ്റെട്ട് തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. വ്യാഴദശാകാല  ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാൻ  ഏറ്റവും ഉത്തമമാർഗമാണ് അഷ്ടാക്ഷരീ മന്ത്രജപം. 

ഈ മന്ത്ര ജപം ഭക്തന്റെ സകല പാപങ്ങളെയും കഴുകിക്കളയും.