മുഖം മാത്രമല്ല ലക്ഷണ ശാസ്ത്രത്തിൽ വിവരിക്കുന്നത്. മുഖവും കൈകളും നോക്കി ഫലം പറയുന്നതു പോലെ വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. കാൽവിരലുകളുടെ രൂപവും നീളവും പാദത്തിന്റെ ആകൃതി, വിരലുകളുടെ വലിപ്പം എന്നിവ സ്വഭാവ നിര്‍ണ്ണയത്തിൽ പ്രധാന ഘടകങ്ങളാണെന്നു ശാസ്ത്രത്തിൽ പറയുന്നു. സ്ത്രീകളുടെ ലക്ഷണ ശാസ്ത്രമാണ് പ്രധാനമായും താഴെ വിവരിക്കുന്നത്.
കാലിലെ തള്ളവിരൽ ചെറുതും രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ
സ്ത്രീകളുടെ കാലിലെ തള്ളവിരൽ ചെറുതും രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ ഇവർ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവരായിരിക്കും. തന്റേടികളും മുൻകോപികളുമാണ് ഇവർ. മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ചെവി കൊടുക്കാത്ത ഇവർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരായിരിക്കും. സമൂഹത്തിൽ നേതൃത്വസ്ഥാനം വഹിക്കാൻ കെൽപ്പുള്ളവർ ആയിരിക്കും
കാലിലെ തള്ളവിരൽ വലുതും രണ്ടാമത്തെ വിരൽ ചെറുതുമാണെങ്കിൽ
കാലിന്റെ തള്ളവിരലിന് മറ്റ് വിരലുകളെക്കാൾ നീളം കൂടുതലുള്ളവർ ഉത്സാഹികളായിരിക്കും. ഒരേ സമയം ഒന്നില്‍കൂടുതല്‍ പ്രവർത്തികൾ ചെയ്യാൻ പ്രത്യേക കഴിവുള്ളവരാണ് ഇക്കൂട്ടർ. തങ്ങളുടെ ആശയങ്ങൾ തന്ത്രപരമായി മറ്റുള്ളവരിൽ എത്തിക്കാനും നടപ്പാക്കാനും ഒരു പ്രത്യേക പ്രാവീണ്യം ഇവർക്കുണ്ട്. എല്ലാക്കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കുന്ന ഇക്കൂട്ടർ തന്റെ പങ്കാളിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരുമായിരിക്കും.