നിലവിളക്ക് കൊളുത്തേണ്ടത് എപ്പോൾ?
സന്ധ്യയ്ക്കു വിളക്കു കൊളുത്തുക എന്നത് പണ്ടു മുതൽ തന്നെയുള്ള ആചാരമാണ്. എന്നാൽ വിളക്കു കൊളുത്തുന്നതിനും ചില ആചാരരീതികൾ ഉണ്ട്. സന്ധ്യയ്ക്ക് സൂര്യൻ അസ്തമിക്കുന്നതിനു മുൻപേ വീട്ടിൽ വിളക്കു കൊളുത്തണം എന്നതാണു പ്രധാനം. കത്തിച്ച വിളക്ക് അകത്തു നിന്നു പൂമുഖത്തേക്കു കൊണ്ടുവരുമ്പോൾ വീട്ടിലെ എല്ലാവരും തൊഴുതു

സന്ധ്യയ്ക്കു വിളക്കു കൊളുത്തുക എന്നത് പണ്ടു മുതൽ തന്നെയുള്ള ആചാരമാണ്. എന്നാൽ വിളക്കു കൊളുത്തുന്നതിനും ചില ആചാരരീതികൾ ഉണ്ട്.
സന്ധ്യയ്ക്ക് സൂര്യൻ അസ്തമിക്കുന്നതിനു മുൻപേ വീട്ടിൽ വിളക്കു കൊളുത്തണം എന്നതാണു പ്രധാനം. കത്തിച്ച വിളക്ക് അകത്തു നിന്നു പൂമുഖത്തേക്കു കൊണ്ടുവരുമ്പോൾ വീട്ടിലെ എല്ലാവരും തൊഴുതു പ്രാർഥിക്കണം.
“ദീപജ്യോതിഃ പരം ബ്രഹ്മ ദീപജ്യോതിർജനാർദനഃ
ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ.
ശുഭം ഭവതു കല്യാണം ആയുരാരോഗ്യവർധനം
നമഃ ശത്രുവിനാശായ ദീപജ്യോതിർനമോനമഃ….” എന്നാണു സന്ധ്യാദീപം കണ്ടു തൊഴുമ്പോൾ ചൊല്ലേണ്ടത്.
വീട്ടിലുള്ള എല്ലാവരും തൊഴുതുകഴിഞ്ഞാൽ പൂമുഖത്തു ചെന്നു പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്ന് അസ്തമിക്കാൻ പോകുന്ന സൂര്യനെ വിളക്കു കാണിക്കണം.
താൻ തൽക്കാലം മറഞ്ഞാലും ഭൂമിയിലെ എല്ലാ വീടുകളിലും വെളിച്ചമുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടു വേണം സൂര്യദേവനു പോകാനെന്നു പഴമക്കാർ പറയുമായിരുന്നു.
ഏതായാലും പകൽവെളിച്ചം മായുംമുൻപേ വീട്ടിൽ വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന തികഞ്ഞ പ്രായോഗികതയുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരം ആചാരങ്ങൾ രൂപപ്പെടുന്നത്. വെളിച്ചത്തിനു വേണ്ടി ഇരുട്ടിൽത്തപ്പുന്ന അവസ്ഥ ഉണ്ടാകരുതെന്നു പഴമക്കാർക്കു നിർബന്ധമുണ്ടായിരുന്നു.