ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ് കാട്ടുവള്ളിൽ അമ്മൻകോവിൽ. ഉദ്ദിഷ്ടകാര്യലബ്ധിക്കും സർവൈശ്വര്യത്തിനുമായി നിരവധി ഭക്തജനങ്ങളാണ് ദേവീദർശനത്തിനായി ഇവിടെ എത്തിച്ചേരുന്നത്. മൂലസ്ഥാനമായ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും എത്തിയ ദേവി ദേശത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ് കാട്ടുവള്ളിൽ അമ്മൻകോവിൽ. ഉദ്ദിഷ്ടകാര്യലബ്ധിക്കും സർവൈശ്വര്യത്തിനുമായി നിരവധി ഭക്തജനങ്ങളാണ് ദേവീദർശനത്തിനായി ഇവിടെ എത്തിച്ചേരുന്നത്. മൂലസ്ഥാനമായ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും എത്തിയ ദേവി ദേശത്തിന്റെയും ദേശക്കാരുടെയും സർവൈശ്വര്യത്തിനായി കോവിലിൽ കുടികൊള്ളുന്നു എന്നതാണ് ഐതിഹ്യം.

ADVERTISEMENT

ഗണപതി, അയ്യപ്പൻ, മാടസ്വാമി, രക്ഷസ്സ്, യോഗീശ്വരൻ, ഭൈരവൻ, നാഗരാജാവ്, നാഗയക്ഷി എന്നിവയാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.

സർവൈശ്വര്യത്തിനായി പൊങ്കാല സമർപ്പണം

ADVERTISEMENT

മേടമാസത്തിലെ പത്താമുദയ ദിവസമാണ് ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം. നിരവധി ഭക്തജനങ്ങള്‍ പൊങ്കാല സമർപ്പണത്തിനായി രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ശ്രീകോവിലിൽ നിന്നും ഭണ്ഡാര അടുപ്പിലേക്ക് തന്ത്രി അഗ്നി പകരുകയും തുടർന്ന് ഭക്തർ സ്വന്തം അടുപ്പുകളിൽ പൊങ്കാല നിവേദ്യം പാകപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് തിരുമേനി ഭക്തർക്കൊപ്പം എത്തി തീർഥം തളിച്ച് അനുഗ്രഹിക്കുന്നതോടെ സമർപ്പണം പൂർത്തിയാകും. ഏപ്രിൽ മാസം 24 ന് ഈ വർഷത്തെ പൊങ്കാല സമർപ്പണം നടക്കും.

കുംഭമാസത്തിലെ ആദ്യചൊവ്വാഴ്ച കാല്നാട്ടി രണ്ടാം ചൊവ്വാഴ്ച വരെയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ അമ്മൻകൊട ആഘോഷിക്കുന്നത്. നേർച്ചക്കരകമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വ്രതാനുഷ്ഠാനത്തോടുകൂടി നിയോഗിക്കപ്പെട്ട ആളുകളാണ് നേർച്ചകരകം എഴുന്നള്ളിക്കുന്നത്. പിച്ചള കൊണ്ട് നിർമ്മിച്ച പ്രത്യേക കുടത്തിൽ വെള്ളം നിറച്ചശേഷം പൂക്കുലയും വേപ്പിലയും കൊണ്ട് നിർമ്മിച്ച ചെണ്ട് ഉറപ്പിച്ച് അതിൽ മഞ്ഞ വസ്ത്രം ധരിച്ച് പൂമാലയണിഞ്ഞ് ദേവിയെ ആവാഹിച്ചശേഷം പമ്പമേളത്തോടുകൂടി നിയോഗിക്കപ്പെട്ടവർ കരകം തലയിൽ വച്ച് അനുഗ്രഹിച്ച് തുള്ളി വഴിപാടുകാരന്റെ വസതിയിൽ നിന്നും കോവിലിലേക്ക് എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്.

ADVERTISEMENT

ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ പൂയം നാളിൽ വൈകിട്ട് ഗുരുതി പൂജ നടന്നു വരുന്നു. അന്നേദിവസം ഉച്ചയ്ക്ക് സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി ഭക്തർ അന്നദാനം വഴിപാടായി നടത്തുന്നു.

തിരുവല്ല – കായംകുളം സംസ്ഥാനപാതയിൽ പനച്ചമൂട് ജംഗ്ഷന് 1 കി.മീ. കിഴക്ക് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിശേഷദിവസങ്ങൾ

(ചിങ്ങം) വിനായക ചതുർത്ഥി – അഷ്ടദ്രവ്യ ഗണപതിഹോമം

ധനുമാസത്തിൽ – നവാഹയജ്ഞം

കുംഭമാസത്തിൽ – അമ്മൻകൊട മഹോത്സവം

മേടമാസത്തില്‍ – പത്താമുദയ പൊങ്കാല

കർക്കടകമാസത്തിൽ – രാമായണമാസാചരണം

വഴിപാടുകൾക്കും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക

സെക്രട്ടറി

കാട്ടുവള്ളിൽ അമ്മൻകോവിൽ

മറ്റം തെക്ക്, മാവേലിക്കര

Ph: 9947479988