തിങ്കളാഴ്ച ജനിച്ചവർ ഈ സ്വഭാവക്കാരോ?
ചന്ദ്രനാണ് തിങ്കളിന്റെ അധിപൻ. ഭൂമിയോട് ചേർന്ന് നിൽക്കുന്ന ഈ ഉപഗ്രഹത്തിന് ഭൂമിയിലെ ജീവജാലങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ എന്തെന്ന് നോക്കാം. ദയയുള്ളവരും എളിമയുള്ളവരുമാണ്. ഏതു സാഹചര്യത്തോടും

ചന്ദ്രനാണ് തിങ്കളിന്റെ അധിപൻ. ഭൂമിയോട് ചേർന്ന് നിൽക്കുന്ന ഈ ഉപഗ്രഹത്തിന് ഭൂമിയിലെ ജീവജാലങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ എന്തെന്ന് നോക്കാം.
ദയയുള്ളവരും എളിമയുള്ളവരുമാണ്. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്നവരുമായിരിക്കും. അധികാരഭാവം ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്, എന്നിരുന്നാലും സംരക്ഷിക്കുന്ന സ്വഭാവം ഇവരുടെ പ്രത്യേകതയാണ്. അസാമാന്യ ഓർമശക്തിക്ക് ഉടമയാണ് ഇക്കൂട്ടർ. കുടുംബജീവിതത്തെ ഏറെ സ്നേഹിക്കുന്നവരാണിവർ, അമ്മയോടായിരിക്കും ഇവർക്ക് ഏറെ പ്രിയം. ഇവരുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ സ്ത്രീകൾക്ക് കഴിയും. മറ്റുള്ളവർ എന്തുപറഞ്ഞാലും സ്വന്തമായുള്ള അനുഭവത്തിൽ നിന്നെ ഇവർ തീരുമാനങ്ങൾ സ്വീകരിക്കാറുള്ളു. സ്വയം തിരിച്ചറിവ് ഇവരുടെ പ്രത്യേകതയാണ് .
ഇവരുടെ ഭാഗ്യസംഖ്യ രണ്ടാണ്. ശിവ, ഗണപതി പൂജ തിങ്കളാഴ്ച ദിവസം ചെയ്യുന്നത് ഇവർക്ക് ഗുണകരമാണ്.
ജോലി
കൈകൾ കൊണ്ട് ചെയ്യുന്ന ജോലിയിൽ ഇവർ ശോഭിക്കും. കഠിനാധ്വാനികളായ ഇവരുടെ ആത്മാർത്ഥതയും സമർപ്പണവും ജീവിത വിജയത്തിന് കാരണമാകും. സ്വയം സംരംഭങ്ങളിലും ഇവർക്ക് തിളങ്ങാനാകും
കുടുംബജീവിതം
കുടുംബാംഗങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി ജനിച്ചവരാണോ ഇവർ എന്ന് തോന്നിപ്പോകും. സംരക്ഷണസ്വഭാവം ചിലപ്പോൾ അധികാരപ്രകടനമായി തെറ്റിധരിക്കപ്പെടാം. പെട്ടെന്നുള്ള വികാരപ്രകടനങ്ങൾ അബദ്ധമാകാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ വികാരങ്ങളെ ഇവർ ഏറെ മാനിക്കുന്നു. സ്വാർഥ ചിന്താഗതി മാറ്റിയാൽ ഇവരുടെ ജീവിതം ശോഭനമായിരിക്കും.