പുതിയ വീട് പണിതാൽ ആദ്യം ചെയ്തുവരുന്ന ആചാരം ഗണപതീഹോമമാണ്. വിഘ്നേശ്വരനായ മഹാഗണപതിയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണു ഗണപതീഹോമം നടത്തുന്നത്. വിഘ്നേശ്വരന്റെ പ്രീതി ഉണ്ടായാൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ, വിഘ്നങ്ങളില്ലാതെ വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള നന്ദിസൂചകമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ വീട് പണിതാൽ ആദ്യം ചെയ്തുവരുന്ന ആചാരം ഗണപതീഹോമമാണ്. വിഘ്നേശ്വരനായ മഹാഗണപതിയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണു ഗണപതീഹോമം നടത്തുന്നത്. വിഘ്നേശ്വരന്റെ പ്രീതി ഉണ്ടായാൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ, വിഘ്നങ്ങളില്ലാതെ വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള നന്ദിസൂചകമായും പുതിയ വീട്ടിലെ ജീവിതം വിഘ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണേ എന്ന പ്രാർഥനയോടെയുമാണു ഗൃഹപ്രവേശത്തോടനുബന്ധിച്ചു ഗണപതീഹോമം നടത്തുന്നത്.

ADVERTISEMENT

ഗൃഹപ്രവേശദിവസം തന്നെ ഗണപതീഹോമം നടത്തുന്നതാണു കൂടുതൽ നല്ലത്. പുലർച്ചെ ആരംഭിച്ച് സൂര്യോദയത്തിനു മുൻപായി അവസാനിക്കുന്ന രീതിയിലാണു ഗണപതീഹോമം നടത്തുന്നത്. തുടർന്ന് ശുഭമുഹൂർത്തത്തിൽ പാലു കാച്ചുകയുമാകാം.

ഐശ്വര്യത്തിന് ഭഗവതീസേവ

ADVERTISEMENT

ദേവിയെ ആരാധിക്കുന്നതിനായി ക്ഷേത്രങ്ങളിലും വീടുകളിലും ചെയ്യാവുന്ന പൂജയാണു ഭഗവതീസേവ. പുതിയ വീട്ടിലെ ഗൃഹപ്രവേശദിവസം വീട്ടിൽ വച്ചു ഭഗവതീസേവ ചെയ്യുന്നതു കൂടുതൽ ഐശ്വര്യപ്രദമാണ്.

“ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാഃ” എന്നാണ്പ്രമാണം. ആപത്തു വന്നാൽ അമ്മയാണു ശരണം എന്നാണിതിന്റെ പൊരുൾ. അതുകൊണ്ടുതന്നെ ആപത്തുകളൊന്നും വരാതെ ഐശ്വര്യത്തോടെ കഴിയാനാണു വീട്ടിൽ ഭഗവതീസേവ ചെയ്യുന്നത്.

ADVERTISEMENT

ഗൃഹപ്രവേശദിവസം പുലർച്ചെ ഗണപതീഹോമവും അന്നു തന്നെ സന്ധ്യയ്ക്കു ഭഗവതീസേവയും വീട്ടിൽ വച്ചു ചെയ്യാൻ സാധിച്ചാൽ ഏറ്റവും ഉത്തമം.