ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. 

ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുന്നതാണ് ഏറ്റവും ഉത്തമമാർഗ്ഗം. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , ഷഷ്ഠിവ്രതം, കാവടിയെടുക്കൽ എന്നിവ സുബ്രഹ്മണ്യപ്രീതിക്ക്‌ നന്ന്. പക്കപ്പിറന്നാൾതോറുമോ ചൊവ്വാഴ്ചയോ ഷഷ്ഠിദിനത്തിലോ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും ദോഷപരിഹാരമാണ്.

ADVERTISEMENT

സുബ്രഹ്മണ്യ ഗായത്രി

സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം. 

ADVERTISEMENT

സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

ADVERTISEMENT

തന്വോ സ്കന്ദ: പ്രചോദയാത്

നിത്യവും പ്രഭാതത്തിൽ 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കാവുന്നതാണ്. സുബ്രഹ്മണ്യ ഗായത്രി ജപത്തിലൂടെ മക്കൾക്ക് ഉന്നതിയും അവരുടെ സ്നേഹം അനുഭവത്തിൽ വരാനുമുള്ള ഭാഗ്യവും സിദ്ധിക്കും.

മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും  സുബ്രഹ്മണ്യഗായത്രി ശീലമാക്കുന്നത് അത്യുത്തമമാണ് .അശ്വതി, കാര്‍ത്തിക, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, മൂലം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതർ അവരുടെ ചൊവ്വാദശാകാലത്ത് സുബ്രഹ്മണ്യഗായത്രി ജപം തുടരുന്നത് ദോഷകാഠിന്യം കുറയ്ക്കും.