ഐശ്വര്യം വിളങ്ങുന്ന ഭൂമിയായിരിക്കണം ഗൃഹനിർമാണത്തിനു തിരഞ്ഞെടുക്കേണ്ടത്. വീട് പണിയുന്നതിനു മുൻപായി ഭൂമിയുടെ ഗുണദോഷ വിചാരണത്തിനു ദൈവജ്ഞന്റെ സഹായം തേടാവുന്നതാണ്. സ്ഥലനാമവും പൃച്ഛകന്റെ നാളും പേരും കൂട്ടി പ്രശ്നം വച്ച് ഭൂമി താമസിക്കാൻ യോഗ്യമായതാണോ എന്ന് അദ്ദേഹം പറഞ്ഞുതരും. കുട്ടികൾക്കുള്ള പഠനമുറിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യം വിളങ്ങുന്ന ഭൂമിയായിരിക്കണം ഗൃഹനിർമാണത്തിനു തിരഞ്ഞെടുക്കേണ്ടത്. വീട് പണിയുന്നതിനു മുൻപായി ഭൂമിയുടെ ഗുണദോഷ വിചാരണത്തിനു ദൈവജ്ഞന്റെ സഹായം തേടാവുന്നതാണ്. സ്ഥലനാമവും പൃച്ഛകന്റെ നാളും പേരും കൂട്ടി പ്രശ്നം വച്ച് ഭൂമി താമസിക്കാൻ യോഗ്യമായതാണോ എന്ന് അദ്ദേഹം പറഞ്ഞുതരും. 

ADVERTISEMENT

കുട്ടികൾക്കുള്ള പഠനമുറിയുടെ സ്ഥാനം 

വിദ്യാദേവതയായ സരസ്വതീകടാക്ഷം പൂർണമായും ലഭിക്കുന്ന തരത്തിലായിരിക്കണം പഠനമുറി നിർമിക്കേണ്ടത്. ഗൃഹമധ്യത്തിൽ നിന്നു വശത്തേക്കു കയറുന്ന തരത്തിലുള്ള മുറിയായിരിക്കും ഉത്തമം. കുട്ടികളുടെ ജാതകത്തിൽ വിദ്യാകാരകനായ ബുധനും ആത്മപ്രഭാവം നൽകുന്ന ആദിത്യനും നിൽക്കുന്ന രാശിക്കു പറഞ്ഞിട്ടുള്ള ദിക്കുകളിൽ പഠനമുറി പണിയുന്നതായിരിക്കും ഉചിതം. ആദിത്യനും ബുധനും ഒരേ രാശിയിൽ നിൽക്കുകയോ അന്യോന്യം ഏതെങ്കിലും തരത്തിലുള്ള ബന്ധപ്പെടുകയോ ചെയ്താൽ നിപുണ യോഗം ഉണ്ടാകും എന്ന യുക്തിയാണ് മേൽപ്പറഞ്ഞ അഭിപ്രായത്തിന് അടിസ്ഥാനം. വിദ്യ സർവപ്രധാനമാകയാൽ കുട്ടികളുടെ ജാതക പരിശോധന പഠനമുറി തെരഞ്ഞെടുപ്പിൽ പ്രധാന ഘടകമാണെന്നു രക്ഷിതാക്കൾ ഓർമിച്ചു കൊള്ളണം.

വീടിന്റെ കിഴക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് എന്നീ ദിക്കുകളാണു പഠനമുറിയായി വരേണ്ടത്. പ്രകാശം കൂടുതൽ കിട്ടുന്നത് ഇവയിലേതു ഭാഗത്താണോ ആ ദിക്ക് തിരഞ്ഞെടുക്കാം. മുറിയുടെ വാതിൽ വടക്കോട്ടോ കിഴക്കോട്ടോ ആകാം.

ADVERTISEMENT

പഠനമേശ സൗകര്യം പോലെ കിഴക്കോട്ടോ വടക്കോട്ടോ ഇടാം. എങ്കിലും വായിക്കുമ്പോൾ കിഴക്കോട്ടു നോക്കിയിരുന്നു വായിക്കുന്നതാണ് ഉചിതം. ട്യൂഷൻ പഠിക്കുന്ന സമയത്ത് അധ്യാപകൻ തെക്കോട്ട് തിരിഞ്ഞിരിക്കുകയും വിദ്യാർഥി വടക്കോട്ട് തിരിഞ്ഞിരിക്കുകയും വേണ്ട. ഇളംപച്ച നിറത്തിലുള്ള ഏതെങ്കിലും പ്രകൃതിദൃശ്യ ചിത്രം തൂക്കിയിടുന്നതു നന്നായിരിക്കും. മുറിയിൽ സരസ്വതീസാന്നിധ്യവും അനുഗ്രഹവും ഉണ്ടാകാൻ കുട്ടികൾ ചുരുങ്ങിയത് ഏഴു പ്രാവശ്യമെങ്കിലും സരസ്വതീമന്ത്രം ജപിക്കുന്നതു നന്നായിരിക്കും.

ADVERTISEMENT

ലേഖകന്റെ വിലാസം:

 ഒ.കെ.പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

whatsapp: 8547019646