ചന്ദ്രഗ്രഹണം; ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടവ
2019 ജൂലൈ 17 പുലർച്ചെ ധനുരാശിയിൽ കേതുഗ്രസ്ത ചന്ദ്രഗ്രഹണം നടക്കും. ഈ ഗ്രഹണത്തിന്റെ മധ്യം രാത്രി 03.01 മുതൽ 03.18 വരെയാണ്.ജനിച്ച കൂറ് അടിസ്ഥാനമാക്കിയുള്ള ദോഷപരിഹാരങ്ങൾതാഴെ ചേർക്കുന്നു. മേടക്കൂർ (അശ്വതി , ഭരണി, കാർത്തിക 1/4 ): ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവാ നടത്തിച്ച് തൊഴുതു

2019 ജൂലൈ 17 പുലർച്ചെ ധനുരാശിയിൽ കേതുഗ്രസ്ത ചന്ദ്രഗ്രഹണം നടക്കും. ഈ ഗ്രഹണത്തിന്റെ മധ്യം രാത്രി 03.01 മുതൽ 03.18 വരെയാണ്.ജനിച്ച കൂറ് അടിസ്ഥാനമാക്കിയുള്ള ദോഷപരിഹാരങ്ങൾ താഴെ ചേർക്കുന്നു.
മേടക്കൂർ (അശ്വതി , ഭരണി, കാർത്തിക 1/4 ):
ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവാ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക
ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :
ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക . വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.
മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 )
ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക .
കർക്കിടകക്കൂർ ( പുണർതം 1/ 4, പൂയം, ആയില്യം ) :
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.
ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )
ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധഴ്ചകളിൽ ശ്രീകൃഷ്ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക . യഥാ ശക്തി അന്നദാനം നടത്തുക.
തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക . നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.
വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാ ഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർത്ഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക .
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.
മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക . ശാസ്താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക .
കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത് . സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.
മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. ഭവനത്തിൽ ഗണപതി സങ്കൽപ്പത്തിൽ ഭജിക്കുക . നാളിൽ ഗണപതി ഹോമം നടത്തിക്കുക
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700