പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപമാണ്. വിഗ്രഹത്തിന് ആറടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപമാണ്. വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന് നാല് ഗോപുരങ്ങൾ ഉണ്ട്. കിഴക്കേ ഗോപുരത്തിന് പതിനെട്ടു പടികളാണുള്ളത്. നാലുവശത്തും പ്രവേശന കവാടമുണ്ട്. കവാടങ്ങളിലെ ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്.

ADVERTISEMENT

വില്ലാളി വീരനായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഒരു ഐതീഹ്യം. എന്നാൽ നിലയ്ക്കലിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ആറ് മുളയിൽ വച്ച് നദിയിലൂടെ കൊണ്ടു വന്നതിനാലാണ് ആറന്മുള എന്ന പേരു വന്നത് എന്ന് മറ്റൊരു ഐതീഹ്യവും ഉണ്ട്. ഉച്ചപൂജയ്ക്കാണ് ഇവിടെ പ്രാധാന്യം. സകലദേവീദേവന്മാരും ആ സമയം ക്ഷേത്രത്തിൽ ഉണ്ടാവുമെന്നും, ആ സമയത്ത് ക്ഷേത്രപരിസരത്തുണ്ടെങ്കിൽ പോലും എല്ലാവരുടെയും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു. ഉപ്പുമാങ്ങയും വഴുതനങ്ങാ മെഴുക്കുപുരട്ടിയുമാണ് പ്രധാന നിവേദ്യം.

ചിങ്ങമാസം അഷ്ടമി രോഹിണി മുതലാണ് ഇവിടെ വള്ളസദ്യ ആരംഭിക്കുന്നത്. സദ്യയ്ക്ക് വള്ളക്കാർ ചോദിക്കുന്നതനുസരിച്ചാണ് കറികൾ വിളമ്പുക, ചോദിക്കുന്നതെല്ലാം വിളമ്പും. അവസാന ദിവസം 51 വിഭവങ്ങൾ ഉണ്ടാകും. ശത്രുദോഷത്തിന് പരിഹാരമായാണ് കരക്കാർ ഇവിടെ വള്ളസദ്യ നടത്തുന്നത്. ഉത്തൃട്ടാതി ഇവിടത്തെ പ്രതിഷ്ഠാദിനം ആണ്. തിരുവോണം കഴിഞ്ഞ് ഉത്തൃട്ടാതി നാളിലാണ് വള്ളംകളി നടക്കുന്നത്. തിരുവോണ തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും, ഉത്തൃട്ടാതി വള്ളംകളിയും, വ‍ഞ്ചിപ്പാട്ടും ഏറെ പ്രസിദ്ധമാണ്.

ADVERTISEMENT

ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം. പ്രധാന വഴിപാടായ വള്ളസദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ണുന്നവർക്കും സദ്യ നടത്തുന്നവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലം മുതൽ, വൃശ്ചികം ഒന്നു മുതൽ ഓരോ ദിവസവും ഓരോ അവതാരരൂപത്തില്‍ കളഭം ചാർത്ത് നടത്തിവരുന്നു. ഗണപതി, അയ്യപ്പൻ, ശിവൻ, ഭഗവതി, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ.

ADVERTISEMENT

മകരമാസത്തിലാണ് ആറന്മുള ക്ഷേത്രത്തിലെ ഉത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ തീരുന്ന പത്തുദിവസത്തെ ചടങ്ങുകളിൽ പ്രധാനം അഞ്ചാംനാൾ നടത്തുന്ന ഗരുഡവാഹനം എഴുന്നള്ളിപ്പാണ്.

വൃശ്ചികം ഒന്നു മുതൽ ദശാവതാരച്ചാർത്ത് എന്ന് അറിയപ്പെടുന്ന കളഭം ചാർത്ത് നടത്തുന്നു. ക്ഷേത്രക്കടവില്‍ മത്സ്യങ്ങൾക്ക് തേങ്ങ ചിരവിയതും അരിയും ചേർത്ത് ഭക്ഷണം കൊടുക്കുന്ന വഴിപാടുണ്ട്. നടയ്ക്കൽ മഞ്ചാടിക്കുരു സമർപ്പിക്കുന്നതും മറ്റൊരു വഴിപാടാണ്. എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.

രാവിലെ നാല് മണി മുതൽ പതിനൊന്നുവരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് മണി വരെയും ആണ് പൊതുവെ ദർശന സമയം.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421