ഗണപതി ഭഗവാന്റെ വിശേഷ ചൈതന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രം. ഗണേശപ്രീതിക്കായി വർഷത്തിൽ ഒന്നെങ്കിലും ദർശനം നടത്തേണ്ട ക്ഷേത്രമാണിത്. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായതിനാൽ കൊട്ടാരം വക ഗണപതിക്ഷേത്രം എന്നും അറിയപ്പെടുന്നു. കൊട്ടാരണത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണപതി ഭഗവാന്റെ വിശേഷചൈതന്യം നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രം. ഗണേശപ്രീതിക്കായി വർഷത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തേണ്ട ക്ഷേത്രമാണിത്. ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമായതിനാൽ കൊട്ടാരം വക ഗണപതിക്ഷേത്രം എന്നും അറിയപ്പെടുന്നു. കൊട്ടാരത്തിനുള്ളിൽ പടിഞ്ഞാറോട്ടു ദർശനമായാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ADVERTISEMENT

പത്നീസമേതനും ദശഹസ്തനുമായ  മഹാഗണപതി ഭാവമാണ് ഈ ക്ഷേത്രത്തിൽ. വിഗ്രഹപ്രതിഷ്ഠ നടത്താത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താൽ പ്രത്യേക ഉത്സവമോ ആഘോഷങ്ങളോ ക്ഷേത്രത്തിൽ നടക്കാറില്ല. നിത്യേന ഭഗവാന്റെ പഞ്ചലോഹ വിഗ്രഹത്തിൽ മൂന്നു നേരം പൂജ നടക്കാറുണ്ട്.

ADVERTISEMENT

കൊട്ടാരത്തിലെ പുല കാലഘട്ടങ്ങളിൽ ഈ പഞ്ചലോഹ വിഗ്രഹം തൃക്കണാവും ക്ഷേത്രത്തിലേക്കു മാറ്റി നിത്യപൂജകൾ സമർപ്പിക്കും. ക്ഷേത്രത്തിനടുത്തു നാഗത്തറയും ഉണ്ട്. 

ADVERTISEMENT

വിനായകചതുർഥി ദിനത്തിൽ ഇവിടെ പ്രത്യേക പൂജകൾ നടത്താറുണ്ട് .അഭീഷ്ടസിദ്ധിക്കും  തടസ്സങ്ങളും കഷ്ടതകളും നീങ്ങി  അനുയോജ്യമായ   ജോലി ലഭിക്കുന്നതിനും  ക്ഷേത്രത്തിൽ ഉണ്ണിയപ്പ നിവേദ്യം വഴിപാടായി സമർപ്പിക്കുന്നത് വിശേഷമാണ്. നെയ്പ്പായസമാണ് മറ്റൊരു പ്രധാന വഴിപാട്. കറുകമാല ,നെയ്‌വിളക്ക് , നാളികേരമുടയ്ക്കൽ എന്നീ ഗണേശ പ്രീതികരമായ വഴിപാടുകളും സമർപ്പിക്കാറുണ്ട്.