ശനിദോഷം അലട്ടുന്നുവോ? പരിഹാരമായി ഈ വഴിപാടുകൾ
ശനിദോഷസമയത്ത് നല്ല പ്രവൃത്തികളും വ്യാഴത്തിന്റെ അനുകൂലാവസ്ഥയും ഉണ്ടെങ്കിൽ ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. ഏറ്റവും ദൈവാധീനം വേണം. ജന്മത്തിൽ ശനിയാണെങ്കിൽ പൊതുവെ കാഠിന്യം കൂടുകയാണ് പതിവ്. മിക്കവർക്കും ഭയമുള്ള ദശയാണ് ശനിയെങ്കിലും ജീവിതത്തിൽ നല്ല കാര്യങ്ങൾ ഈ ശനിദശ സമയത്തും

ശനിദോഷസമയത്ത് നല്ല പ്രവൃത്തികളും വ്യാഴത്തിന്റെ അനുകൂലാവസ്ഥയും ഉണ്ടെങ്കിൽ ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. ഏറ്റവും ദൈവാധീനം വേണം. ജന്മത്തിൽ ശനിയാണെങ്കിൽ പൊതുവെ കാഠിന്യം കൂടുകയാണ് പതിവ്. മിക്കവർക്കും ഭയമുള്ള ദശയാണ് ശനിയെങ്കിലും ജീവിതത്തിൽ നല്ല കാര്യങ്ങൾ ഈ ശനിദശ സമയത്തും നടക്കാറുണ്ട്.
ശനിദശയുടെ കാഠിന്യം കുറയ്ക്കാൻ ശബരിമല ദർശനം ഉത്തമമാണെന്ന് ജ്യോതിഷ പണ്ഡിതർ ഉപദേശിക്കാറുണ്ട്. ഇത് കൂടാതെ അയ്യപ്പന് നീരാജനം കത്തിക്കലും, എള്ളുപായസവും എള്ളുതിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാഞ്ജലിയും, ശനിപൂജയും ഉത്തമം തന്നെ. ശനിയാഴ്ചകളിലും പക്കപിറന്നാൾ ദിവസവുമാണ് വഴിപാടുകൾ നടത്തേണ്ടത്. വഴിപാടുകളിലും പൂജകളിലും ഭക്തിചിന്തയോടു കൂടിയും ശനീശ്വരമന്ത്രം ജപിച്ചും പങ്കെടുത്ത് പ്രസാദം സ്വീകരിക്കേണ്ടതുണ്ട്. ചില ഭക്തർ വഴിപാടുകൾ ക്ഷേത്രങ്ങളിൽ ഏൽപിച്ച് പ്രസാദം സ്വീകരിക്കാതെ മടങ്ങുന്നതു കാണാറുണ്ട്. ഇത്തരം രീതി ഫലപ്രദമാവണമെന്നില്ല.
തുടർച്ചയായി 12 ആഴ്ച പൂർണ ഉപവാസത്തോടുകൂടി ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും രണ്ടുനേരം ക്ഷേത്രദർശനം നടത്തുകയും വേണം. സാധുക്കൾക്ക് ഭക്ഷണം നൽകിയും നെയ്യഭിഷേകം, ഭസ്മാഭിഷേകം നടത്തിയും ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാം.
ഹനുമാൻസ്വാമിക്ക് വെറ്റിലമാലയും നെയ്‌വിളക്കും വിശേഷമാണ്. ശനിയുടെ അധിപനായ ശാസ്താവ് ഒരിക്കൽ ഒരു വാക്ക് കൊടുത്തിട്ടുണ്ട്. അപ്രകാരം ശനിദോഷം ഒരിക്കലും ഹനുമാൻ സ്വാമിയെയും ഹനുമദ്ഭക്തരെയും ബാധിക്കില്ല എന്നാണ് വിശ്വാസം.
ഹനുമാൻ സ്വാമി, ശിവൻ, ഗണപതി, ഭദ്രകാളി, കാലഭൈരവൻ എന്നീ ദേവതകളെയും പൂജിച്ച് ആരാധിച്ചാൽ ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും.