ആദിപരാശക്തിയായ ദേവി ചിതൽ രൂപത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം. കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ഇവിടുത്തെ പ്രധാനപ്രതിഷ്ഠയായ ചിതൽപ്പുറ്റിന് ഏകദേശം പതിനഞ്ച് അടിയോളം ഉയരമുണ്ട്. കേരളത്തിലെയും തെക്കന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിപരാശക്തിയായ ദേവി ചിതൽ രൂപത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം. കന്യാകുമാരി ജില്ലയിലെ  കുളച്ചലിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ഇവിടുത്തെ പ്രധാനപ്രതിഷ്ഠയായ ചിതൽപ്പുറ്റിന് ഏകദേശം പതിനഞ്ച് അടിയോളം ഉയരമുണ്ട്.  കേരളത്തിലെയും തെക്കന്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള  ഭക്തരാണ് പ്രധാനമായും  ക്ഷേത്രദര്‍ശനത്തിന് എത്തുന്നത്. സ്ത്രീകൾക്ക് വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി  പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും ഈ  ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.

ദർശനത്തിനായി എത്തുന്ന ഭക്തർ ആദ്യം കടലിൽ ചെന്ന് കാൽ നനച്ച് ശുദ്ധമാക്കിയിട്ടു വേണം പ്രവേശിക്കാൻ. നിത്യവും പൊങ്കാല സമർപ്പിക്കാവുന്ന ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. മത്സ്യ തൊഴിലാളി ഗ്രാമം ആയതിനാൽ ആദ്യകാലങ്ങളിൽ മീനും ചോറും പൊങ്കാലയിട്ട് സമർപ്പിക്കുമായിരുന്നു.  ഭഗവതിയെ ദർശിക്കാൻ കഴിയുന്നതുതന്നെ ജീവിത പുണ്യമായി ഭക്തർ കണക്കാക്കുന്നു.

ADVERTISEMENT

സർവാഭീഷ്ട പ്രദായിനിയായ ദേവിയുടെ  പ്രധാനപ്പെട്ട ആഘോഷം കുംഭമാസത്തിലെ അമ്മൻ കൊട  മഹോത്സവമാണ്. ദേവിയുടെ  ഭൂതഗണങ്ങള്‍ക്ക് ബലി സമർപ്പിക്കുന്ന  ചടങ്ങാണ്  അമ്മൻ കൊട . കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ചയാണ് അമ്മൻ കൊട  ചടങ്ങു നടത്തുന്നത് . ഈ ദിനം ഏകാദശി വരികയാണെങ്കിൽ  അതിനു മുന്നത്തെ  ചൊവ്വാഴ്ച്ച ചടങ്ങ് നടത്തപ്പെടും. പത്ത് ദിവസം നീണ്ടു  നിൽക്കുന്ന ഈ ഉത്സവത്തിൽ പടുക്ക, ഒടുക്ക് പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളുമുണ്ട്. ഇതിൽ  മുഖ്യ പൂജയാണ് 'ഒടുക്ക് പൂജ'. ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണിത്.