സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ഭവനത്തിൽ വിശേഷാവസരങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു.

ADVERTISEMENT

ഭവനത്തിൽ വിശേഷാവസരങ്ങളിലും പൗർണമിപോലുള്ള വിശേഷ ദിനങ്ങളിലുമാണ് നാം അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിക്കുന്നത്. ഇങ്ങനെ ദീപം തെളിക്കുന്നതിന് "ഭദ്രദീപം" എന്നാണ് പറയുക. ഈ അഞ്ചു തിരികൾ ഭഗവാൻ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം .സർവൈശ്വര്യത്തിനാണ് ഭവനങ്ങളിൽ ഭദ്രദീപം തെളിക്കുന്നത് . നെയ്‌വിളക്ക് തെളിക്കുമ്പോൾ അഞ്ചു തിരിയിട്ടു കത്തിക്കുന്നതാണ് ഉത്തമം. അഞ്ചു തിരിയിട്ട നെയ്‌വിളക്ക് ഭവനത്തിൽ തെളിയിക്കുന്നത് അതിവിശിഷ്ടവുമാണ്.

ADVERTISEMENT

നിത്യവും പ്രഭാതത്തിലും പ്രദോഷത്തിലും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിലാണല്ലോ നാം വിളക്ക് കൊളുത്തുക. എന്നാൽ ഭദ്രദീപം കൊളുത്തുമ്പോൾ തിരികളിടുന്ന ദിക്കിനും ദീപം കൊളുത്തുന്ന രീതിക്കും പ്രത്യേകതകൾ ഉണ്ട്.

ADVERTISEMENT

ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിൽ മഹാദിക്കുകളായ കിഴക്ക് , തെക്ക് , പടിഞ്ഞാറ് , വടക്ക് ദിശകളിൽ തിരിയിടുക . അഞ്ചാമത്തെ തിരി കൈകൂപ്പുകുന്ന രീതിയിൽ ഈശാനകോണായ വടക്ക് കിഴക്കോട്ട് അഭിമുഖമായി ഇടുക .  വിളക്ക് തെളിക്കുമ്പോൾ  ആദ്യം വടക്കുകിഴക്കേ കോണിലെ  തിരി ആദ്യം തെളിക്കണം  ശേഷം  പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കാം.

പഞ്ഞിത്തിരിയാണ് ഏറ്റവും ഉത്തമം. ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതും അശുഭമാണ്.