തുലാം ; ഉന്നതിക്കായി ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ
ഐശ്വര്യവർധനവിനും അനുകൂലഫലത്തിനും ഓരോ നക്ഷത്രക്കാർ തുലാമാസത്തിൽ അനുഷ്ഠിക്കേണ്ടവ. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): ദോഷ പരിഹാരത്തിനായി ശിവക്ഷേത്രദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക. ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ദോഷശമനത്തിനും

ഐശ്വര്യവർധനവിനും അനുകൂലഫലത്തിനും ഓരോ നക്ഷത്രക്കാർ തുലാമാസത്തിൽ അനുഷ്ഠിക്കേണ്ടവ.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):
ദോഷ പരിഹാരത്തിനായി ശിവക്ഷേത്രദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4) :
ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.
കർക്കടകക്കൂറ് ( പുണർതം 1/4, പൂയം, ആയില്യം) :
ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക് കത്തിച്ചു തൊഴുതു പ്രാർഥിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/ 4)
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച് ഭാവത്തിൽ നെയ്‍വിളക്ക് കൊളുത്തുക.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട) :
ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) :
ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) :
ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി ധർമ്മശാസ്താ ഭജനം നടത്തുക. ശനിയാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി) :
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക. നാളിൽ ദേവീക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700