വിഷ്ണു സങ്കൽപത്തിലുള്ള സൂര്യഭഗവാൻ (കതിരവൻ) പ്രധാന പ്രതിഷ്ഠയായുള്ള മഹാക്ഷേത്രമാണ് കതിരൂർ സൂര്യനാരായണ ക്ഷേത്രം . കണ്ണൂർ തലശ്ശേരി– കൂർഗ് അന്തർസംസ്ഥാന പാതയിൽ കതിരൂരിലാണു ഈ ക്ഷേത്രം. കതിരവന്റെ ഊര് എന്ന പേര് ലോപിച്ചാണു പ്രദേശത്തിനു കതിരൂർ എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം. സൂര്യനും മഹാവിഷ്ണുവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു സങ്കൽപത്തിലുള്ള സൂര്യഭഗവാൻ (കതിരവൻ) പ്രധാന പ്രതിഷ്ഠയായുള്ള  മഹാക്ഷേത്രമാണ്  കതിരൂർ സൂര്യനാരായണ ക്ഷേത്രം . കണ്ണൂർ  തലശ്ശേരി– കൂർഗ് അന്തർസംസ്ഥാന പാതയിൽ കതിരൂരിലാണു ഈ  ക്ഷേത്രം. കതിരവന്റെ ഊര് എന്ന പേര് ലോപിച്ചാണു പ്രദേശത്തിനു കതിരൂർ എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം. സൂര്യനും മഹാവിഷ്ണുവും അത്യപൂർവമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഉപദേവൻമാരായി മഹാദേവനും ഗണപതിയും.

ADVERTISEMENT

ക്ഷേത്രത്തിന് ഐശ്വര്യവും ഗ്രാമത്തിനു ജലസമൃദ്ധിയും നൽകിക്കൊണ്ട് ഒന്നരയേക്കർ വിസ്തൃതിയുള്ള ക്ഷേത്രച്ചിറ ശ്രദ്ധേയം. ശ്രീരാമൻ രാവണ നിഗ്രഹത്തിനു പോകും വഴി യുദ്ധവിജയത്തിന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്തത് ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മാനവകുലത്തിനു പ്രാർഥനയ്ക്കായി കതിരൂരിൽ സൂര്യനാരായണ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം.

ADVERTISEMENT

ശംഖ്, ചക്ര, ഗദ, പത്മ ധാരിയായി ചതുർബാഹുവായ രൂപത്തിൽ കൃഷ്ണശിലയിലാണ് വിഗ്രഹം. രണ്ടു നിലയായുള്ള ശ്രീകോവിലിന് മുകളിൽ ദശാവതാരങ്ങളുടെ ദാരു വിഗ്രഹങ്ങൾ കാണാം.

ADVERTISEMENT

കുംഭത്തിലെ പ്രതിഷ്ഠാ മഹോത്സവമാണു പ്രധാന ഉത്സവം.  മേടത്തിലെ രോഹിണി ആരാധന, പ്രതിമാസ തിരുവോണ ഊട്ട് എന്നിവയും വിശേഷ ചടങ്ങുകളാണ്. മംഗല്യ ഭാഗ്യത്തിനായി ഇവിടെ എല്ലാ തിങ്കളാഴ്ചയും സ്വയംവരപൂജ നടക്കുന്നു.  ഉദയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ .