ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ജനുവരി 19 ഞായർ വൈകിട്ട് 11.40 വരെ വിശാഖം ഒപ്പം രാത്രി 02.50 വരെ കൃഷ്ണപക്ഷ ദശമി മാസത്തിലെ വിശാഖം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, വിശാഖം പിറന്നാൾ

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ജനുവരി 19 ഞായർ വൈകിട്ട് 11.40 വരെ വിശാഖം ഒപ്പം രാത്രി 02.50 വരെ കൃഷ്ണപക്ഷ ദശമി മാസത്തിലെ വിശാഖം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, വിശാഖം പിറന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ജനുവരി 19 ഞായർ വൈകിട്ട് 11.40 വരെ വിശാഖം ഒപ്പം രാത്രി 02.50 വരെ കൃഷ്ണപക്ഷ ദശമി മാസത്തിലെ വിശാഖം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, വിശാഖം പിറന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

ADVERTISEMENT

 

 

ജനുവരി 19 ഞായർ 

 

ADVERTISEMENT

വൈകിട്ട് 11.40 വരെ വിശാഖം ഒപ്പം രാത്രി 02.50 വരെ കൃഷ്ണപക്ഷ ദശമി മാസത്തിലെ വിശാഖം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, വിശാഖം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സത്സന്താനയോഗമുള്ള ദിനമല്ല .സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . കാർത്തിക , ചിത്തിര, ഉത്രം , മകം നാളുകാർക്ക് ദിനം പ്രതികൂലം.

 

ദിവസ ഗുണ വർധനയ്ക്ക്ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക 

 

ADVERTISEMENT

വിജിതേന്ദ്രിയവിബുധാർച്ചിത വിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാംഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

 

 

ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

 

ലാകിതാബ് പരിഹാരം:പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക. ദിവസത്തിന് ചേർന്ന നിറം:ചുവപ്പ് , കാഷായ നിറം,ഓറഞ്ച് .പ്രതികൂല നിറം : കറുപ്പ്, നീല

 

ഈ ദിനത്തിൽ പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരു വർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് . 

 

ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:

 

 

 

 

 

 

ജനുവരി 20, തിങ്കൾ 

 

രാത്രി 11.29 വരെ അനിഴം ഒപ്പം രാത്രി 02.05 വരെ കൃഷ്ണപക്ഷ ഏകാദശിമാസത്തിലെ അനിഴം കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം, അനിഴം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. അനിഴം വൈധൃതമാണ് . മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല . സത്സന്താനയോഗമുള്ള ദിനമല്ല . അശ്വതി , ഭരണി , ചോതി , അത്തം , പൂരംനാളുകാർക്ക് ദിനം പ്രതികൂലം.

 

ദുർഗ്ഗാ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു : 

 

പ്രജേശം രമേശം മഹേശം സുരേശം

ദിനേശം നിശീഥേശ്വരം വാ കദാചിത്

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

 

ദിവസത്തിനുചേർന്ന ലാൽ കിതാബ് നിർദ്ദേശം: പ്രഭാത ഭക്ഷണത്തിനൊപ്പംമധുരം ചേർക്കാത്ത അൽപ്പംപാൽകൂടി കഴിക്കുക.ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,പ്രതികൂല നിറം : കറുപ്പ്

 

ഈ ദിനത്തിൽ പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക. അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക. ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

 

 ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു :

 

 

 

 

 

 

 

 

ജനുവരി 21,ചൊവ്വ

 

രാത്രി 11.41 വരെ തൃക്കേട്ട . ഒപ്പം രാത്രി1.44 വരെ കൃഷ്ണപക്ഷദ്വാദശി. മാസത്തിലെ തൃക്കേട്ട കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സത്സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . അശ്വതി , ഭരണി , വിശാഖം , ചിത്തിര , ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി 11.41 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽഅതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും .

 

ദിവസ ദോഷശമനത്തിനും ഗുണവർധനവിനുമായിസുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു 

 

ഷഡാനനം കുങ്കുമരക്തവർണ്ണം 

മഹാമതിം ദിവ്യമയൂര വാഹനം 

രുദ്രസ്യ സൂനും സുരസൈന്യ നാഥം 

ഗുഹം സദാ ശരണമഹം പ്രബദ്യേ 

 

ലാൽ കിതാബ് നിർദ്ദേശം : തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെവരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യതയുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ:

 

 

 

 

ജനുവരി 22, ബുധൻ 

 

രാത്രി 12.18 മൂലം. ഒപ്പം രാത്രി 01.48 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ മൂലം കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല സത്സന്താനയോഗമുള്ള ദിനമല്ല. മൂലം :ആയില്യം , പൂയം , അനിഴം , ചോതി , അത്തംനാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷശമനത്തിനും ഗുണവർധനവിനുമായിശ്രീകൃഷ്ണഭജനം നടത്തുക 

 

ഒരു ധ്യാനം ചേർക്കുന്നു 

 

ശ്രീകൃഷ്ണം കമല പത്രാക്ഷം -

ദിവ്യാഭരണ ഭൂഷിതം 

ത്രിഭംഗി ലളിതാകാരം -

അതി സുന്ദര മോഹനം 

ഭാഗം ദക്ഷിണം പുരുഷം -

അന്യസ്ത്രീ രൂപിണം 

ശംഖ ചക്രം ചാങ്കുശം -

പുഷ്പ ബാണശ്ച പങ്കജം 

 

ലാൽ കിതാബ് നിർദ്ദേശം : ഒരുമുഴുവൻ ചപ്പാത്തി അഥവാ അരികുമുറിച്ച റൊട്ടി മധുരം പുരട്ടി കാക്കയ്ക്ക് / പറവകൾക്കു നൽകുക .ദിവസത്തിന് ചേർന്ന നിറം:പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ. 

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

 

ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക . 

 

ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:

 

 

 

 

 

ജനുവരി 23, വ്യാഴം 

 

രാത്രി 01.19 വരെ പൂരാടം. ഒപ്പം രാത്രി 02.16 വരെ കൃഷ്ണപക്ഷ ചതുർദ്ദശി. മാസത്തിലെ പൂരാടം ,കൃഷ്ണപക്ഷ ചതുർദ്ദശി ശ്രാദ്ധം പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല . സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക . പൂരാടം :പൂയം , ആയില്യം, തൃക്കേട്ട , വിശാഖം , ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി 01.19 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽഅതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണ വർധനയ്ക്ക്ഹനുമദ് ഭജനം നടത്തുക 

 

ഒരു സ്തുതി ചേർക്കുന്നു : 

 

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം 

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം 

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം 

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം 

 

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക . ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു  വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് . ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 

 

ആഗസ്റ്റ് 24, വെള്ളി 

 

രാത്രി 02.44 വരെ ഉത്രാടം. ഒപ്പം രാത്രി 03.11വരെ അമാവാസി. മാസത്തിലെ ഉത്രാടം , അമാവാസി ശ്രാദ്ധം, ഉത്രാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ് . മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമല്ല . സൽസന്താന യോഗമുള്ള ദിനമല്ല . ഉത്രാടം :പുണർതം , മൂലം, അനിഴം , ചോതി നാളുകാർക്ക് ദിനം പ്രതികൂലം.

 

അശ്വതി , ഭരണി, ചോതി, അത്തം, പൂരം , തിരുവാതിര, ഉത്രട്ടാതി, പൂയം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണ വർധനയ്ക്ക്ഗണപതി ഭജനം നടത്തുക . ഒരു ജപം ചേർക്കുന്നു: 

 

ശിവ സുത ഗജ വക്ത്രം രക്ത വർണ്ണം ത്രിനേത്രം 

അഭയ വരദ ഹസ്തം ദിവ്യപാശാങ്കുശ്ശാഠ്യം

അമൃതമയ ശരീരം സർപ്പ യഞ്ജോപവീതം 

ഗണപതി ഗണനാഥം പാദ ദ്മം നമാമിം

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ശിശുക്കൾക്ക് മധുരം നൽകുക.  ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് . 

 

ഈ ദിനത്തിൽ പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾതോറുംവരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലുംദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 

 ജനനസമയത്ത് ശുക്രന്നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ , അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെജപിക്കുക .

 

ദൈത്യമന്ത്രീ വിശാലക്ഷാ:

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

 

 

 

ജനുവരി 25, ശനി

 

രാത്രി 04.34 വരെ തിരുവോണം . ഒപ്പം രാത്രി 04.30 വരെ ശുക്ല പക്ഷ പ്രഥമ . മാസത്തിലെ തിരുവോണംശുക്ല പക്ഷ പ്രഥമ ശ്രാദ്ധം, തിരുവോണം പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സത്സന്താനയോഗമുള്ള ദിനമാണ് . തിരുവോണം : തിരുവാതിര , പൂരാടം , തൃക്കേട്ട , വിശാഖംനാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണ വർധനയ്ക്ക് ശാസ്താ ഭജനം നടത്തുക.ഒരു ധ്യാനം ചേർക്കുന്നു 

തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം 

ദിവ്യാംബാരാലംകൃതം 

ദേവം പുഷ്പ ശരേക്ഷു കാർമുകില

സന്മാണിക്യ പാത്രാഭയം 

ബിഭ്രാണാം കര പങ്കജൈർ 

മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും 

ശാസ്താരം ശരണം ഭജാമി 

സതതം ത്രൈ ലോക്യ സമ്മോഹനം 

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക . ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലംപ്രതികൂല നിറം ചുവപ്പ്. 

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഈ ദിനത്തിൽ പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം.

 

ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്ജപിക്കുവാൻ ശനിയുടെപീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെജപിക്കുക .

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

 

 

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery : Dosha remedy By Sajeev Shastharam January 19 to 25