മകരച്ചൊവ്വ ; ജപിക്കേണ്ട സവിശേഷ മന്ത്രം
ഇന്ന് സവിശേഷമായ മകരച്ചൊവ്വ . ഈ ദിനത്തിൽ ഭക്തിയോടെ ദേവിയുടെ രൗദ്ര ഭാവമായ ഭദ്രകാളീ ദേവിയെ ഭജിക്കുന്നത് അത്യുത്തമമാണ് . പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ദേവിയെഇന്ന് ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത്

ഇന്ന് സവിശേഷമായ മകരച്ചൊവ്വ . ഈ ദിനത്തിൽ ഭക്തിയോടെ ദേവിയുടെ രൗദ്ര ഭാവമായ ഭദ്രകാളീ ദേവിയെ ഭജിക്കുന്നത് അത്യുത്തമമാണ് . പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ദേവിയെ ഇന്ന് ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ തുടങ്ങീ ദുരിതങ്ങൾ നീങ്ങാൻ ജപിക്കേണ്ട സവിശേഷ കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത് .
പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്നു ജപിക്കാം . വീട്ടില്‍ ജപിക്കുന്നവര്‍ ദേഹശുദ്ധിയോടെ നിലവിളക്കു കത്തിച്ചു വച്ച് സ്വസ്ഥമായിരുന്ന് ഇരുന്ന് ജപിക്കുക.
ഭദ്രകാളിപ്പത്ത്
കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1
ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ 2
ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 3
മഹൈശ്വര്യപ്രദേ ! ദേവി !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളി ! നമോസ്തുതേ! 4
സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5
പുരുഷാര്‍ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! 6
ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 7
നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 8
പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9
കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം
ശ്രീ ഭദ്രകാള്യൈ നമഃ
English Summery : Importance of Bhadrakali Pathu Japam in Makara Chovva Day