ശനിദോഷം നീങ്ങാൻ നിത്യവും ജപിക്കേണ്ട സവിശേഷ മന്ത്രം
ശനി ദോഷത്തെ ഭയക്കുന്നവരാണ് മിക്കവരും. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ? 2020 ജനുവരി 24 നു ശനി സ്വക്ഷേത്രത്തിലേക്കു രാശിമാറുന്നതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം

ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. " കണ്ടകശ്ശനി കൊണ്ടേ പോകൂ" എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?.2020 ജനുവരി 24 നു ശനി സ്വക്ഷേത്രത്തിലേക്കു രാശി മാറുന്നതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയിമില്ല.
എനിക്ക് ശനിമാറ്റം ദോഷമാണ് അല്ലെങ്കിൽ കണ്ടകശ്ശനിയാണെന്നൊക്കെ സ്വയം പരിതപിക്കാതെ ശനി പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ്.
നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ് എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രം നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.
ശനിയുടെ രാശിമാറ്റം മൂലം ദോഷമുള്ളവർ നിത്യവും ശനീശ്വരനെ പ്രാർഥിക്കുന്നത് അനുകൂല ഫലം നൽകും. അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം.
"നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം"
അർഥം : നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.
ഈ ശനീശ്വര മന്ത്രം നിത്യവും പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയശേഷം മൂന്ന് തവണ ജപിക്കുന്നതാണ് നന്ന്.
English Summery : Best Remedy for Shani Dosha