ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി എന്നീ ദോഷകാലങ്ങൾ മാറുന്നതിനും ജാതകത്തിൽ ശനി അനുകൂലമല്ലാതെ നിൽക്കുന്നവർക്കും ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം ഉള്ള ശനീശ്വര ക്ഷേത്രം ആശ്വാസ കേന്ദ്രമാണ്. വൈദിക ആരാധനാ ശനീശ്വര ക്ഷേത്രമാണിത്. പുരാതന കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. അഗ്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി എന്നീ ദോഷകാലങ്ങൾ മാറുന്നതിനും ജാതകത്തിൽ ശനി അനുകൂലമല്ലാതെ നിൽക്കുന്നവർക്കും ആശ്വാസ കേന്ദ്രമാണ് ആലപ്പുഴ ജില്ലയിലെ ഇരമത്തൂർ വഴിയമ്പലം ജങ്ക്ഷനിൽ നിന്ന് മുന്നൂറു മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ശനീശ്വര ക്ഷേത്രം .

വൈദിക ആരാധനാ ശനീശ്വര ക്ഷേത്രമാണിത്. പുരാതന കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. അഗ്നി ഉപാസകരായ അവർ നവഗ്രഹ പ്രീതിക്കായി യഥാവിധി കർമങ്ങൾ ഇവിടെ വച്ചാണ് നടത്തിയിരിക്കുന്നത്. ക്ഷേത്രം ഇരിക്കുന്ന സ്ഥലം നാടാലയാണ്. നാടിനകത്തുള്ള ശാല- യാഗശാല എന്ന അർഥത്തിൽ നാടകശാല എന്നു വിളിച്ചിരുന്നു. പിന്നെ അത് ലോപിച്ച് നാടാല ആയിത്തീർന്നു. ചെന്നിത്തലയുടെ വടക്കേ അതിർത്തിയിൽ ശനിയുടെ വാസസ്ഥലം എന്ന രീതിയിൽ ശനിത്തല ലോപിച്ചാണ് ചെന്നിത്തല ആയി തീർന്നത് എന്നും  വാദമുണ്ട്.

ശനീശ്വരനെയും ശനിയുടെ ഉഗ്രരൂപമായ മഹാകാല ശനീശ്വരനെയും പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നു. ആദിപരാശക്തി വേദമാതാവ് ദുർഗാ–ലക്ഷ്മി– സരസ്വതി സങ്കൽപത്തിലും ദേവഗുരു ബൃഹസ്പതി, രാഹു, സിദ്ധിവിനായകൻ, സിദ്ധ പഞ്ചമുഖി ഹനുമാൻ, കേതു എന്നിവർക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഭക്തജനങ്ങൾക്ക് നേരിട്ട് കർമങ്ങൾ നടത്താം എന്നുള്ളത് ഇവിടത്തെ  പ്രത്യേകതയാണ്. 

ADVERTISEMENT

വർഷം തോറും മകരമാസ ബൃഹത് അഗ്നിഹോത്രമഹാഹവനവും ശനീശ്വരപ്രീതിക്കു തിലമാഷാന്നം പൊങ്കാലയും ബലിവൈശ്വദേവയജ്ഞവും നടത്താറുണ്ട്. വിജയദശമിദിനത്തിൽ കുട്ടികൾക്കായി മേധാസൂക്ത സരസ്വതീഹവനം നടത്താറുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ്  ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് സാധാരണ പ്രവേശനമുള്ളത്.

ശനി രാശി മാറുന്ന ദിവസങ്ങളിൽ വിശേഷപൂജകൾ ഉണ്ട്.

ഒരു വർഷക്കാലത്തേക്കോ രണ്ടു വർഷക്കാലത്തേക്കോ മുൻകൂട്ടി പരിഹാരങ്ങൾക്കു ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഒരു വ്യക്തിക്കായും കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്ക് വേണ്ടിയും വിവിധ പരിഹാരകർമങ്ങൾ ഇവിടെ നടത്തുന്നു. 

എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാം ശനിയാഴ്ച ദ്വിതീയ ശനിവാര മാസേഷ്ടി ഇവിടെ നടക്കുന്നു. കാളസർപ്പദോഷ പരിഹാരമായി കാളസർപ്പേഷ്ടി ഹവനം ഇവിടെ നടത്തുന്നുണ്ട്.

രാവിലെ 6.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7.15 വരെയും ആണു ക്ഷേത്രം തുറന്നിരിക്കുന്നത്.
ഫോൺ – 9961141013
www.shanitemplekerala.com

ADVERTISEMENT

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   
 
English Summery : Shaneeshwara Temple in Kerala