കുടുംബ ഐശ്വര്യത്തിനായി നിറമാല ചാർത്ത് നടത്താം കണ്ണമ്മൂല കൊല്ലൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ
മാതൃ സ്വരൂപിണിയായ ചാമുണ്ഡേശ്വരി ദേവിയും ഐശ്വര്യ ദേവതയായ ദുർഗാദേവിയും മുഖ്യ ദേവതകളായി വാഴുന്ന ദക്ഷിണേന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂർ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. ഇവിടെ വിഘ്നേശ്വര ഭഗവാനും നാഗദേവന്മാരും ഉപദേവതമാരാണ്. മകരമാസത്തിലെ ഭരണി, കാർത്തിക, രോഹിണി

മാതൃ സ്വരൂപിണിയായ ചാമുണ്ഡേശ്വരി ദേവിയും ഐശ്വര്യ ദേവതയായ ദുർഗാദേവിയും മുഖ്യ ദേവതകളായി വാഴുന്ന ദക്ഷിണേന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂർ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. ഇവിടെ വിഘ്നേശ്വര ഭഗവാനും നാഗദേവന്മാരും ഉപദേവതമാരാണ്.
മകരമാസത്തിലെ ഭരണി, കാർത്തിക, രോഹിണി നക്ഷത്രങ്ങളിലാണ് ഉത്സവം. ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 2, 3, 4 തീയതികളിൽ നടക്കും. നിറമാല ചാർത്ത്, വലിയ കാണിക്ക സമർപ്പണം, പുഷ്പാഭിഷേകം എന്നിവ ഉത്സവനാളുകളിൽ മാത്രം നടത്തുന്ന പ്രത്യേക ചടങ്ങുകളാണ്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും പൂജകളും
നിറമാല ചാർത്ത്
ഉൽസവ ദിനങ്ങളിൽ ആദ്യ ദിവസം നിറമാല ചാർത്ത് വഴിപാട് നടക്കും. നിറമാലചാർത്ത് വളരെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ഒരു ചടങ്ങാണ്. ഈ സമയം ദേവിക്ക് സകല ഫലവർഗങ്ങളും പ്രത്യേക നിവേദ്യമായി കടുംപായസം, ഉണ്ണിയപ്പം എന്നീ വിശിഷ്ട വിഭവങ്ങളും സമർപ്പിക്കുന്നു. നിറമാല ചാർത്തിൽ പങ്കാളിയായാൽ കുടുംബ ഐശ്വര്യവും അഭീഷ്ട സിദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
വലിയ കാണിക്ക സമർപ്പണം
രണ്ടാമത്തെ ദിവസം പറ എഴുന്നള്ളിപ്പിന് മുന്നോടിയായി നടക്കുന്ന വലിയ കാണിക്ക സമർപ്പണത്തിന് ഏറെ പ്രത്യേകതകളുണ്ട്. ക്ഷേത്ര തിരുമുറ്റത്ത് അലങ്കരിച്ച പീഠത്തിൽ ഒരുക്കിയിരിക്കുന്ന തിടമ്പിലേക്ക് ദേവീചൈതന്യം ആവാഹിക്കുന്നതിനെ തുടർന്നാണ് വലിയ കാണിയ്ക്ക സമർപ്പണം നടക്കുക. ഈ സമയം കാണിയ്ക്ക സമർപ്പിച്ച് എന്തു പ്രാർത്ഥിച്ചാലും അത് ഫലപ്രാപ്തിയിൽ എത്തുമെന്നു വിശ്വാസികൾ പറയുന്നു. ഈ സമയം വാദ്യമേളങ്ങളുടെ ശബ്ദവീചികൾ ഭക്തജനങ്ങൾക്ക് ദേവിയുടെ മാതൃ സ്വരൂപം അനുഭവവേദ്യമാക്കും. തുടർന്നാണ് ദേവിയുടെ ആനപ്പുറത്തേറിയുളള പറ എഴുന്നള്ളിപ്പ്.
മുട്ടറുക്കൽ വഴിപാട്
മുട്ടറുക്കൽ, ഗുരുസി പൂജ എന്നിവ ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ദേവിയുടെ സന്നിധിയിൽ പ്രത്യേക പൂജകൾക്ക് ശേഷം തേങ്ങയുടച്ച് പ്രശ്നപരിഹാരം നിർദേശിക്കും. ഇതാണ് മുട്ടറുക്കൽ. തുടർന്ന് ചാമുണ്ഡേശ്വരി ദേവിയുടെ നടയിൽ ഗുരുസി പൂജയും നടക്കും. സർവദോഷനിവാരണത്തിനും വരുംകാലം ഐശ്വര്യത്തിനും ദേവിയുടെ കൃപാകടാക്ഷം ലഭിക്കുവാനുള്ള വഴിപാടാണിതെന്നാണ് വിശ്വാസം.
ഗുരുസി പൂജ ചെയ്താൽ വിവാഹതടസ്സം, സന്താന തടസ്സം, എന്നിവ മാറും എന്നാണ് വിശ്വാസം. വിഘ്നങ്ങൾ മാറ്റാനുള്ള കടും പായസ നിവേദ്യവും ഇവിടെ പ്രധാനമാണ്.
ഐശ്വര്യ പൂജ
കുടുംബഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കുമായി എല്ലാ വെളുത്ത വാവ് ദിവസങ്ങളിലും മഹാ മൃത്യുഞ്ജയ ഹോമവും ഐശ്വര്യ പൂജയും നടന്നു വരുന്നു കുടുംബിനികൾ ആയ സ്ത്രീകൾ ഐശ്വര്യ പൂജയിൽ പങ്കെടുത്താൽ കുടുബ ഐശ്വര്യവും കുടുംബ ഭദ്രതയും ഉറപ്പ്. മംഗളകരമായ ഭാവി ജീവിതമാണ് കന്യകമാർ പങ്കെടുത്താലുള്ള ഗുണഫലം.
രാഹുർ കാലദോഷങ്ങൾ മാറാൻ എല്ലാ മാസവും(ഇംഗ്ലീഷ് ) ആദ്യത്തെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ദേവിമാരുടെ തിരുനടയിൽ നാരങ്ങാ വിളക്ക് തെളിയിക്കാൻ സാധിക്കും.
എല്ലാമാസവും ആയില്യം നാളിൽ നാഗർക്ക് നൂറും പാലും നിവേദ്യവും എല്ലാ അത്തം നക്ഷത്രത്തിലും ഗണപതിക്ക് ഉണ്ണിയപ്പ നിവേദ്യമുണ്ട്. വിവാഹതടസം മാറാൻ സ്വയംവരാർച്ചന, നാഗദോഷങ്ങൾക്ക് പരിഹാരമായി നാഗർക്ക് നൂറുംപാലും നിവേദിക്കൽ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.
English Summery : Niramala Offering in Kollur Chamundeshwary Temple
ഫോൺ: 04712557590, 9645325663