വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്നാണ് തുടങ്ങുന്നത്. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അടുക്കള വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് ഉത്തമയായ കുടുംബനാഥയുടെ കടമയാണ്. കുടുംബനാഥ കുളി കഴിഞ്ഞ ശേഷം അടുക്കളയിൽ കയറി ഭക്ഷണം തയാറാക്കുന്നത് മഹാലക്ഷ്മി പ്രീതികരമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോൾ വൃത്തിയോടെ ആവണം എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്നാണ് തുടങ്ങുന്നത്. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അടുക്കള വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് ഉത്തമയായ കുടുംബനാഥയുടെ കടമയാണ്. കുടുംബനാഥ കുളി കഴിഞ്ഞ ശേഷം അടുക്കളയിൽ കയറി ഭക്ഷണം തയാറാക്കുന്നത് മഹാലക്ഷ്മി പ്രീതികരമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോൾ വൃത്തിയോടെ ആവണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

 പാചകം ആരംഭിക്കുന്നതിനു മുന്നേ ഗണപതി ഭഗവാന് നേദിക്കുക എന്ന സങ്കൽപ്പത്തിൽ അടുപ്പിലേക്ക് ഒരു തേങ്ങാപ്പൂള് , നെയ്യ് അല്പം ശർക്കര എന്നിവ സമർപ്പിക്കുക . ഇതിനു ചെങ്കണപതി അഥവാ ചെംഗണപതി ഹോമം എന്ന് പറയുന്നു. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്നു മിക്ക വീടുകളിലും വിറകടുപ്പ്  കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ഈ  ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗം ഗണപ തയേ നമഃ’’ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.നിത്യവും സാധിക്കാത്തവർ വിശേഷദിവസങ്ങളിലും  ഒന്നാം തിയതികളിലും ഗണപതി ഭഗവാന് ഇങ്ങനെ നേദിക്കുന്നത് ഉത്തമമാണ്.

ADVERTISEMENT

അടുപ്പിൽ  അരിയിടുമ്പോൾ അന്നപൂർണ്ണേശ്വരിയെ പ്രാർഥിച്ചു കൊണ്ടാവണം  ഓരോ പിടി അരിയും തിളക്കുന്ന വെള്ളത്തിൽ ഇടാൻ.

ADVERTISEMENT

അന്നപൂർണേശ്വരീ ധ്യാനം:

അന്നപൂർണേ സദാപൂർണേ,
ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർഥം

ഭിക്ഷാം ദേഹി ച പാർവതി.

ADVERTISEMENT

ഭവനത്തിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഭാഗമാണ് അടുക്കള . കൂടാതെ ഭക്ഷണം പാകം ചെയ്യുമ്പോൾ ആസ്വദിച്ചു ചെയ്യണമെന്നാണ് ആചാര്യമതം പറയുന്നത് . പാകം ചെയ്തശേഷം മുത്തശ്ശിമാർ ഭക്ഷണം  അല്പം അടുപ്പിൽ അല്ലെങ്കിൽ പുറത്തേക്കു തൂവാറുണ്ട്. ഭഗവാന് അഥവാ ഭൂമീദേവിക്ക്‌ നേദിച്ച ശേഷമേ ആഹാരം കഴിക്കാവൂ എന്ന സങ്കല്പമാണ് ഇതിനു പിന്നിൽ.
ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അടുക്കളയിൽ  പാടില്ല .ചൂല് അടുക്കളയിൽ സൂക്ഷിക്കരുത്. കണ്ണാടിയും ദേവീദേവന്മാരുടെ ചിത്രങ്ങളും അടുക്കളയിൽ സ്ഥാപിക്കരുത്. കറിക്കത്തി സ്ലാബിൽ വെറുതെയിടാതെ ഡ്രോയിൽ സൂക്ഷിക്കണം. സിങ്കിൽ തുപ്പുകയോ എച്ചിൽ പാത്രങ്ങൾ അധികനേരം കൂട്ടിയിടുകയോ ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങൾ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല.  ധാന്യങ്ങൾ, പൊടികൾ എന്നിവ പുറമേ നിന്ന് കാണാത്തവിധം ഷെൽഫിലോ മറ്റോ അടച്ചുസൂക്ഷിക്കണം. അടുക്കളയിൽ നിന്ന് മുടി ചീവുക, എണ്ണ പുരട്ടുക, പല്ലു തേക്കുക ഇവയൊന്നും അരുത്.

English Summery : Things To Do in Kitchen for Wealth