ഭവനത്തിൽ ഈ 5 വസ്തുക്കൾ എപ്പോഴും ഉണ്ടായിരിക്കണം; കാരണം
ഭവനത്തിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനു കാരണമാവും എന്നാണു വിശ്വാസം. പണ്ടുള്ളവർ ഈ വസ്തുക്കൾ തീരുന്നതിനു മുന്നേ വാങ്ങിവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഭവനത്തിൽ ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം. കല്ലുപ്പ് വളരെയധികം സവിശേഷതയുള്ള വസ്തുവാണ്

ഭവനത്തിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനു കാരണമാവും എന്നാണു വിശ്വാസം. പണ്ടുള്ളവർ ഈ വസ്തുക്കൾ തീരുന്നതിനു മുന്നേ വാങ്ങിവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഭവനത്തിൽ ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം.
കല്ലുപ്പ്
വളരെയധികം സവിശേഷതയുള്ള വസ്തുവാണ് കല്ലുപ്പ് . അതിൽ ഏറ്റവും പ്രധാനം നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ നിറയ്ക്കാനുള്ള കഴിവാണ്. കൂടാതെ നല്ലൊരു അണുനാശിനിയുമാണ്. എല്ലാത്തിനെയും ദ്രവിപ്പിക്കാൻ അഥവാ നശിപ്പിക്കാൻ ശക്തിയുള്ള വസ്തുവാണ് ഉപ്പ്. ഭവനത്തിൽ ഉപ്പ് തീരുന്നതിനു ശേഷം വാങ്ങാൻ നിൽക്കരുത്. അതിനു മുന്നേ വാങ്ങിവയ്ക്കണം എന്നാണു ചിട്ട.
അരി
അന്നപൂർണേശ്വരിയെ വന്ദിച്ചുകൊണ്ടാണ് പൂർവികർ അരി പാകം ചെയ്തിരുന്നത്. ആവശ്യത്തിന് അരി അളന്നെടുത്താലും ഒരു ചെറുപിടി അരി തിരിച്ച് ഇടുന്ന പതിവും ഉണ്ടായിരുന്നു. ഭവനത്തിൽ അരിക്ക് പഞ്ഞമുണ്ടാവരുത് എന്ന തത്വമാണ് ഇതിനു പിന്നിൽ. കൂടാതെ നിലത്ത് അരി മണി ചിതറിയിട്ടു ചവിട്ടാൻ ഇടവരരുത്.
കുങ്കുമം
ലക്ഷ്മീ പ്രീതികരമായ മറ്റൊരു വസ്തുവാണ് കുങ്കുമം . ശക്തി പ്രതീകമാണ് . ദേവീസ്വരൂപമായ കുങ്കുമം നെറ്റിത്തടത്തിൽ ബിന്ദു രൂപത്തിൽ അണിയുന്നതാണ് ശ്രേഷ്ഠം. തൊടുമ്പോൾ നിലത്തുവീഴാതെ സൂക്ഷിക്കുക.
മഞ്ഞൾ
ഭഗവതിയുടെയും നാഗദേവതയുടെയും പ്രസാദമായും കറികളിൽ ഉപയോഗിക്കുന്നതിനായും നാം മഞ്ഞൾ സൂക്ഷിക്കാറുണ്ട്. മഞ്ഞൾ ഉപയോഗിക്കുന്നതിനു അനുസരിച്ച് കരുതി വയ്ക്കണം എന്നാണു പ്രമാണം. കൂടാതെ പവിത്രമായ മഞ്ഞൾ നിലത്തിട്ടു ചവിട്ടാനും പാടില്ല. മഞ്ഞൾ പറ സമർപ്പിച്ചശേഷം പ്രസാദമായി ലഭിക്കുന്ന മഞ്ഞൾ കഷണം ഭവനത്തിൽ സൂക്ഷിക്കുന്നതും അത്യുത്തമം.
നാണയം
നാണയങ്ങൾ ഒരു കുടുക്കയിൽ സൂക്ഷിക്കുന്നത് ലക്ഷ്‌മീ പ്രീതികരമാണ്. ഒരിക്കലും ധനത്തിനു ഭവനത്തിൽ ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് ഈ സങ്കൽപത്തിന് പിന്നിൽ.
English Summery : Five Important Things Should Keep in You Home