രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ ഈ മന്ത്രജപം പതിവാക്കൂ
ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി. കൂടാതെ ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ഭഗവാൻ. അതിനാൽ രോഗികളും വൈദ്യന്മാരും ഒരുപോലെ ഭഗവാനെ ആരാധിക്കുന്നു. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ

ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി. കൂടാതെ ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ഭഗവാൻ. അതിനാൽ രോഗികളും വൈദ്യന്മാരും ഒരുപോലെ ഭഗവാനെ ആരാധിക്കുന്നു. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർഥിക്കുന്നത് ഏറെ ഗുണകരമാണ്.
പാലാഴിമഥനസമയത്ത് കൈകളിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.
നിത്യവും പ്രഭാതത്തിൽ ഗായത്രീ മന്ത്രജപത്തിനു ശേഷം ധന്വന്തരിഗായത്രീ മന്ത്രം ജപിക്കുന്നത് അതീവ ഗുണകരമാണ്. കൂടാതെ രോഗങ്ങൾ നീങ്ങി ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.
ധന്വന്തരി ഗായത്രീ മന്ത്രം:
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
ശ്രീ ധന്വന്തരീ ധ്യാനശ്ലോകം ജപിച്ച ശേഷം ധന്വന്തരി മന്ത്രം നൂറ്റെട്ട് തവണ ജപിക്കാവുന്നതാണ്
ശ്രീ ധന്വന്തരീ ധ്യാനശ്ലോകം
ശംഖം ചക്രം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസൻമൗലിമംഭോജനേത്രം
കാളാംഭോദോജ്വലാഭം കടിതടവിലസത് ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന പ്രൗഢദാവാഗ്നിലീലം
ധന്വന്തരി മന്ത്രം
"ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണവേ നമഃ "
English Summery : Dhanwanthari Mantram for Good Health