മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം അനുഭവിക്കുന്നവർക്ക് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത്. മഹാമൃത്യുഞ്ജയ മന്ത്രം ഓം ത്ര്യംബകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം അനുഭവിക്കുന്നവർക്ക് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന  മന്ത്രമാണ് ഇത്.

ADVERTISEMENT

മഹാമൃത്യുഞ്ജയ മന്ത്രം:

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

ADVERTISEMENT

സാരം -  ത്രിലോചനനായ ഭഗവാനെ ഞങ്ങൾ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും  വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽ നിന്നും വേർപെടുത്തുന്നതു പോലെ മരണത്തിൽ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തിൽനിന്നല്ല.

രോഗങ്ങൾ  മാറാനും ദീർഘായുസ്സിനും ധനസമൃദ്ധിക്കും പുത്രപൗത്രാദി സൗഖ്യത്തിനും  ബഹുവിശേഷമാണ് ഈ മന്ത്രജപം.   വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം വർധിപ്പിക്കാൻ  ഈ മന്ത്രജപം  സഹായിക്കുന്നു.

ADVERTISEMENT

ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നാണിത്. അതിനാൽ ഈ മന്ത്രം ജപിക്കുമ്പോൾ  ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം .ഗുരു മുഖത്തുനിന്ന് ഉപദേശം നേടിയേ ജപം ആരംഭിക്കാവൂ  എന്നാണ് ശാസ്ത്രം. എന്നാല്‍ അക്ഷര തെറ്റു ഇല്ലാതെ അർഥം മനസ്സിലാക്കി  ജപിക്കാന്‍ സാധിക്കുന്നവർക്ക് മഹാദേവനെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങാം. 

108  തവണ ജപിക്കുന്നതാണ് ഉത്തമം.  സൗകര്യാർഥം മൂന്ന് , പത്ത് എന്നീ തവണയും ജപിക്കാം. കുറഞ്ഞത് ഒരുതവണ  എങ്കിലും ഈ മന്ത്രം  ജപിക്കുന്നത് ഗുണകരമാണെന്നാണ്  ആചാര്യന്മാർ പറയുന്നത്. ജപശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകള്‍ക്ക് ഭഗവാനോട് ക്ഷമാപണം നടത്തണം.

ക്ഷമാപണ മന്ത്രം

കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണനയനജം വാ മാനസം വാ അപരാധം
വിഹിതം അവിഹിതം വാ സർവമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.
 
English Summery : Most Powerful Maha Mrithyunjaya Manthra