വ്യാഴാഴ്ച ദിനങ്ങൾ വിഷ്ണുഭജനത്തിനു അതിവിശിഷ്ടമാണ്. സർവേശകാരകനായ വ്യാഴത്തിന്റെ രാശിമാറ്റം മൂലമുള്ള ദോഷങ്ങൾ ശമിപ്പിക്കാൻ നിത്യവും വിഷ്ണുഭജനം നടത്തണം . സാധ്യമായ അവസരങ്ങളിൽ 'ഓം 'ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കാം . ഭഗവൽ സ്വരൂപത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച ദിനങ്ങൾ വിഷ്ണുഭജനത്തിനു അതിവിശിഷ്ടമാണ്. സർവേശകാരകനായ  വ്യാഴത്തിന്റെ രാശിമാറ്റം മൂലമുള്ള ദോഷങ്ങൾ ശമിപ്പിക്കാൻ നിത്യവും വിഷ്ണുഭജനം നടത്തണം .

സാധ്യമായ അവസരങ്ങളിൽ   'ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കാം . ഭഗവൽ സ്വരൂപത്തെ പ്രകീർത്തിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുന്നത് അത്യുത്തമം. ഭഗവൽ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർഥം മനസ്സിലാക്കി വേണം ഈ സ്തോത്രം ജപിക്കാൻ.  നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകമാണ് .

ADVERTISEMENT

'ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 

ADVERTISEMENT

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം 

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം 

ADVERTISEMENT

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം' 

അർഥം  - ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ  അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതള്‍പോലെയുള്ള  കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ  മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

English Summary : Benefits of Chanting Vishnu Manthram