നാഗപ്രീതി വരുത്താൻ നാഗപഞ്ചമി
ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നാഗാരാധനയും നാഗാരാധനയുടെ അഭാവത്തിൽ ഉണ്ടാകുന്ന സർപ്പദോഷവും. ജാതകത്തിൽ സർപ്പദോഷം കണ്ടെത്തിയാൽ അത് വിവാഹം മുടങ്ങുന്നതിനും സന്താനങ്ങൾ ഇല്ലാതിരിക്കുന്നതിനും കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥയിലാണ് നല്ല ഭാവി മുന്നിൽ കണ്ട ഭക്തർ കേരളത്തിലെ

ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നാഗാരാധനയും നാഗാരാധനയുടെ അഭാവത്തിൽ ഉണ്ടാകുന്ന സർപ്പദോഷവും. ജാതകത്തിൽ സർപ്പദോഷം കണ്ടെത്തിയാൽ അത് വിവാഹം മുടങ്ങുന്നതിനും സന്താനങ്ങൾ ഇല്ലാതിരിക്കുന്നതിനും കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥയിലാണ് നല്ല ഭാവി മുന്നിൽ കണ്ട ഭക്തർ കേരളത്തിലെ ക്ഷേത്രങ്ങൾ നാഗാരാധന നടത്തി വരുന്നത്.
നാഗങ്ങളെ ആരാധിക്കുന്ന കാര്യത്തിൽ മലയാളികൾ മാത്രമല്ല മുന്നിലുള്ളത്. കർണാടക, തമിഴ്‌നാട് , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും നാഗാരാധന നടന്നു വരുന്നു. കേരളത്തിൽ പൊതുവെ ആമേട , മണ്ണാറശ്ശാല ,പാമ്പുമേൽ കാവ് തുടങ്ങിയ ഇടങ്ങളാണ് നാഗാരാധനയ്ക്ക് പ്രസിദ്ധം എങ്കിൽ കേരളത്തിന് പുറത്ത് അങ്ങനെയല്ല. നാഗപഞ്ചമി എന്ന ദിനമാണ് അവർ നാഗാരാധനയ്ക്കായി മാറ്റി വച്ചിരിക്കുന്നത്.
നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഹൈന്ദവർ നാഗപഞ്ചമി കൊണ്ടാടുന്നു. ശ്രീകൃഷ്ണ ഭഗവാൻ കാളിയന്റെ അഹങ്കാരം അവസാനിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായി നാഗപഞ്ചമി ആഘോഷിക്കപെടുന്നു. ജൂലൈ - ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന നാഗപഞ്ചമി ആഘോഷം മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറെ പേരെടുത്ത ഉത്സവമാണ്.പ്രധാനമായും ബ്രാഹ്മണ സമൂഹത്തിൽ ഉൾപ്പെട്ട ആളുകളാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ കാസർകോടും കോട്ടയത്തും ഗൗഡസാരസ്വത ബ്രാഹ്മണർ എല്ലാ വിധ ആചാരങ്ങളോടും കൂടി നാഗപഞ്ചമി ആഘോഷിക്കുന്നു. നാഗപഞ്ചമിയോട് അനുബന്ധിച്ച് സർപ്പക്കാവിലും മറ്റും 'നൂറും പാലും' നിവേദിക്കുന്നു. പാമ്പുകളെ കൊല്ലാതെ ആരാധിച്ചു വരിക എന്നതാണ് വിശ്വാസത്തിന്റെ പ്രധാന ഭാഗം. സർപ്പ പ്രീതിക്കായി സർപ്പം പാട്ടുകൾ പാടുകയും ചെയ്യുന്നു.
English Summary : Importance of Naga Panchami