രാമായണ പാരായണം - ഭാഗം 26 : രവീന്ദ്രൻ കളരിക്കൽ
ഒരു രാജ്യത്തെ രാജാവോ അധികാരിവൃന്ദമോ ദുഷ്ടത കാണിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക അവിടത്തെ നിരപരാധികളായ പ്രജകൾ കൂടിയായിരിക്കും. രാക്ഷസരാജാവായ രാവണന്റെ ദുഷ്ച്ചെയ്തികളാൽ ദുരിതമനുഭവിച്ചതു കുറ്റമൊന്നും ചെയ്യാത്ത രാക്ഷസസ്ത്രീകൾ കൂടിയായിരുന്നു. അവർ പറയുന്നു: ‘പരധനവുമമിതപരദാരങ്ങളും ബലാൽ പാപി ദശാസ്യൻ

ഒരു രാജ്യത്തെ രാജാവോ അധികാരിവൃന്ദമോ ദുഷ്ടത കാണിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക അവിടത്തെ നിരപരാധികളായ പ്രജകൾ കൂടിയായിരിക്കും. രാക്ഷസരാജാവായ രാവണന്റെ ദുഷ്ച്ചെയ്തികളാൽ ദുരിതമനുഭവിച്ചതു കുറ്റമൊന്നും ചെയ്യാത്ത രാക്ഷസസ്ത്രീകൾ കൂടിയായിരുന്നു. അവർ പറയുന്നു:
‘പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം
അറികിലനുചിതമതു മദേന ചെയ്തീടായ്‌വി–
നാരുമതിന്റെ ഫലമിതു നിർണയം.’
‘അന്യന്റെ പണവും അന്യന്റെ ഭാര്യയെയും രാവണൻ ബലാൽക്കാരമായി തട്ടിയെടുത്തതിന്റെ ഫലമാണു നമ്മൾ അനുഭവിക്കുന്നത്’ എന്നാണ് ആ രാക്ഷസസ്ത്രീകൾ കരഞ്ഞുപറയുന്നത്. തുടർന്നു പറയുകയാണ്:
‘മനുജതരുണിയെയൊരു മഹാപാപി
കാമിച്ചു മറ്റുള്ളവർക്കുമാപത്തായിതങ്ങനെ
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം’
‘ഒരു സാധുസ്ത്രീയെ ഒരാൾ മോഹിച്ചതാണു മറ്റുള്ളവർക്കും ആപത്തായത്. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന കാര്യങ്ങൾ വിവരമുള്ളവർ നന്നായി ചിന്തിച്ചുതന്നെ വേണം ചെയ്യാൻ’ എന്നു കൂടി പറയുന്നു ആ രാക്ഷസവനിതകൾ.
ഉന്നതങ്ങളിൽ ഇരിക്കുന്നവർ ‘ചെയ്യാവുന്നത് എന്ത്, ചെയ്യരുതാത്തത് എന്ത്’ എന്ന വിവേകമില്ലാതെ ചെയ്തുകൂട്ടുന്ന ദുഷ്ടതകൾക്ക് നിരപരാധികളും ഇരയാകുന്ന ഇക്കാലത്തും ആ രാക്ഷസസ്ത്രീകളുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
English Summary : Ramayana Parayanam Day 26 By Raveendran Kalarikkal