മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്.അതിൽ ഏറ്റവും പ്രധാനമാണ് വീടിന്റെ ദർശനം .വീടിന്റെ ദർശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും ഉണ്ടാവാറുണ്ട് . ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ കിഴക്കോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ  പ്രതിപാദിക്കുന്നത്.അതിൽ  ഏറ്റവും  പ്രധാനമാണ് വീടിന്റെ ദർശനം .വീടിന്റെ ദർശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും  ഉണ്ടാവാറുണ്ട് . ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ കിഴക്കോട്ടു തന്നെ ദർശനം വേണമെന്ന് ശഠിക്കുന്നവരും കുറവല്ല.  വാസ്തു അനുശാസിക്കുന്നതെന്തെന്നു മനസ്സിലാകാതെ പല അബദ്ധങ്ങളിലും ചാടുന്നവരുമുണ്ട്. പ്രകൃതിയുടെ ഊർജ്ജ പ്രവാഹത്തിനനുസൃതമായി  ഗൃഹനിർമ്മാണം നടത്തുക എന്നാണു വാസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ADVERTISEMENT

മഹാദിക്കുകളായ  കിഴക്ക്,പടിഞ്ഞാറ് ,വടക്ക്‌,തെക്ക് എന്നീ നാല് ഭാഗത്തേക്കും  ദർശനം ആവാം . തെക്കോട്ടു പടിയിറങ്ങുന്നത് ഉചിതമല്ലാത്തതിനാൽ തെക്കോട്ടു ദർശനമുള്ള ഭവനത്തിലെ പ്രധാനവാതിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാവുന്നതാണ്. കോൺതിരിഞ്ഞുള്ള ദിക്കിലേക്ക് അതായതു തെക്ക് കിഴക്ക് ,വടക്ക്‌ കിഴക്ക് ,തെക്ക് പടിഞ്ഞാറ് ,വടക്ക്‌ കിഴക്ക് എന്നീ ദിശകളിലേക്ക് വീടിന്റെ ദർശനം പാടില്ല.

ADVERTISEMENT

വാസ്തുവിദ്യപ്രകാരം വീടിൻറെ ദർശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങളിൽ മാറ്റം വരുന്നില്ല . ദർശനം ഏതു ദിക്കിലേക്കായാലും മുറികൾക്കു പൊതുവായ സ്ഥാനമാണ് അനുശാസിക്കുന്നത് . കിഴക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിലും ക്രമീകരണത്തിലും ധാരാളം സ്വാതന്ത്യ്രമുണ്ടാകും. വടക്കു ദിക്കും ഏറെക്കുറെ കിഴക്കു ദിക്കുപോലെത്തന്നെയാണ്. എന്നാൽ, തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിൽ ചില പരിമിതികളുണ്ട്.

ADVERTISEMENT

വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയെല്ലാം വീടിന്റെ ദർശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ അടുത്തായി വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയുണ്ടെങ്കിൽ ആ ഭാഗത്തേക്ക് അഭിമുഖമായി വീടുപണിയുന്നതാണ് ഉത്തമം. പ്രധാന വാതിലിന്റെ പുറത്തേക്കുള്ള ദർശനം വീടിന്റെ  ദർശനമാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ആകൃതിയില്ലാത്ത  ഭൂമി ചതുരാകൃതിയിലോ സമചതുരാകൃതിയിലോ കെട്ടിതിരിച്ച ശേഷമേ സ്ഥാന നിർണ്ണയം നടത്താവൂ .