പരസ്പരം നോക്കിയാൽ അപ്പോൾ വഴക്കു തുടങ്ങും. അവധി ദിവസങ്ങളാണെങ്കിൽ പറയുകയും വേണ്ട. പല വീട്ടിലും ഉയർന്നു കേൾക്കുന്ന പരാതിയാണിത്. തമ്മിൽത്തല്ലുണ്ടാക്കുന്ന കുട്ടികളെക്കുറിച്ചാണെന്നു കരുതിയെങ്കിൽ തെറ്റി. ജീവിതപങ്കാളികൾ തമ്മിലുള്ള കലഹത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പങ്കാളികൾ തമ്മിൽ ആരോഗ്യകരമായ ബന്ധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്പരം നോക്കിയാൽ അപ്പോൾ വഴക്കു തുടങ്ങും. അവധി ദിവസങ്ങളാണെങ്കിൽ പറയുകയും വേണ്ട. പല വീട്ടിലും ഉയർന്നു കേൾക്കുന്ന പരാതിയാണിത്. തമ്മിൽത്തല്ലുണ്ടാക്കുന്ന കുട്ടികളെക്കുറിച്ചാണെന്നു കരുതിയെങ്കിൽ തെറ്റി. ജീവിതപങ്കാളികൾ തമ്മിലുള്ള കലഹത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പങ്കാളികൾ തമ്മിൽ ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെങ്കിൽ വാസ്തുവിൽക്കൂടി അൽപം ശ്രദ്ധിക്കണമെന്ന് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നു. അത്തരം ചില നിരീക്ഷണങ്ങളിതാ:

വീട്ടിലെ പൂജാമുറിയുടെ സ്ഥാനം, കിടപ്പു മുറിയിലെ കണ്ണാടിയുടെ സ്ഥാനം, എന്തിന് വീടിനുള്ളിലടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം വരെ പങ്കാളികൾ തമ്മിലുള്ള പരസ്പര ബന്ധത്തെ സ്വാധീനിക്കാറുണ്ട്. എല്ലാ വീട്ടിലും പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയുമുണ്ടാകും. പോസിറ്റീവ് എനർജിയെ നിലനിർത്തി നെഗറ്റീവ് എനർജിയെ പടികടത്തിയാൽ പങ്കാളികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടും.

ADVERTISEMENT

ഈ ദിക്കിൽ ശുചിമുറിയുണ്ടോ? ചുവരിൽ മഞ്ഞ പൂശിക്കോളൂ

ADVERTISEMENT

പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്ന ദിക്കാണ് ദക്ഷിണ പശ്ചിമ ദിക്ക്. വീട്ടിൽ പലവിധത്തിലുള്ള ഊർജങ്ങളുള്ളതിനാൽ പഞ്ചഭൂതങ്ങൾ കൃത്യമായി സമ്മേളിക്കുമ്പോഴാണ് ഒരിടത്ത് പോസിറ്റീവ് എനർജി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ബന്ധങ്ങളെ ദൃഢമാക്കുന്ന ദക്ഷിണ പശ്ചിമദിക്ക് പിതൃക്കൾക്കും പൂർവികർക്കുമുള്ള ദിക്കായാണ് കരുതപ്പെടുന്നത്. അവിടെ ശുചിമുറിയുണ്ടായാൽ അത് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ കാരണമാകും. അതുകൊണ്ട് ദക്ഷിണപശ്ചിമ ദിക്കിലാണ് ശുചിമുറിയെന്ന് മനസ്സിലായാൽ ആ ചുവരിൽ മഞ്ഞനിറത്തിലുള്ള പെയിന്റടിക്കുന്നത് ദമ്പതികൾക്കിടയിലുള്ള കലഹം കുറയ്ക്കും.

പൂജാമുറിയിൽ ഉറങ്ങല്ലേ

ADVERTISEMENT

പൂജാമുറിയിൽ ഉറങ്ങുന്നതും കിടപ്പുമുറിയിൽ ദൈവത്തിന്റെ ചിത്രം വയ്ക്കുന്നതും ഒട്ടും നല്ലതല്ല. ഇതുരണ്ടും ദമ്പതികൾക്കിടയിലെ കലഹം കൂടാൻ കാരണമാകും. ആരാധന നടക്കുന്ന പൂജാമുറിയിൽ എപ്പോഴും പോസിറ്റീവ് എനർജിയായിരിക്കും നിറഞ്ഞിരിക്കുക. അവിടെ കിടപ്പു മുറിയായി തിരഞ്ഞെടുത്താൽ വീട്ടിലുള്ള നെഗറ്റീവ് എനർജി പൂജാമുറിയിലെ പോസിറ്റീവ് എനർജിയെ ദുർബലപ്പെടുത്തും. വടക്കു ഭാഗത്തുള്ള മൂലകൾ വേണം പൂജാമുറിക്കായി തിരഞ്ഞെടുക്കാൻ. അങ്ങനെയായാൽ വീടിനുള്ളിലെ മുഴുവൻ പോസിറ്റീവ് എനർജിയെയും പൂജാമുറിയിലേക്ക് ആകർഷിക്കാൻ കഴിയും. അതിഥികൾ വരുമ്പോൾ വീടിനുള്ളിൽ കിടക്കാൻ സ്ഥലമില്ലെങ്കിൽപ്പോലും ആരെയും പൂജാമുറിയിൽ കിടക്കാൻ അനുവദിക്കരുത്. ഇതും വിപരീത ഫലമുണ്ടാക്കും.

വീടിന്റെ ചുവരിൽ നിറയട്ടെ ഇളം നിറങ്ങൾ

ഒരിക്കലും വീടിനുൾഭാഗം കടുത്ത നിറങ്ങളുപയോഗിച്ച് പെയിന്റ് ചെയ്യരുത്. വെള്ള, ഓഫ്‌വൈറ്റ് പോലെയുള്ള ഇളം നിറങ്ങൾ തിരഞ്ഞെടുക്കാം. കടുംനിറങ്ങൾ വീടിനുള്ളിൽ ഇരുട്ടു നിറയ്ക്കുകയും അത് നെഗറ്റീവ് ഊർജത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇളം നിറങ്ങൾ വീടിനുള്ളിൽ പ്രകാശം നിറയ്ക്കും. കിടപ്പുമുറിയിൽ പ്രശാന്തതയും സന്തോഷവും പകരാൻ ഇളം നിറങ്ങളുപയോഗിച്ച് ചുവരുകൾ പെയിന്റ് ചെയ്യുന്നതാണ് നല്ലത്. അതും കലഹം കുറയ്ക്കാൻ സഹായിക്കും.

ഈ ദിക്കിൽ കണ്ണാടിയുണ്ടെങ്കിൽ വേഗം മാറ്റിക്കോളൂ

കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറ് ദിക്കിലാണോ കണ്ണാടിയുടെ സ്ഥാനം. എങ്കിൽ വഴക്കും തർക്കവും കഴിഞ്ഞിട്ട് സമയമുണ്ടാവില്ല. എത്രയും വേഗം കണ്ണാടിയുടെ സ്ഥാനം മാറ്റണം. കിടപ്പുമുറിയോടു ചേർന്നാണ് ശുചിമുറി വരുന്നതെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എപ്പോഴും ശുചിമുറിയുടെ കതക് അടച്ചിടണം. നെഗറ്റീവ് എനർജി കിടപ്പു മുറിയിൽ പടരുന്നത് തടയാനാണിത്. ധനഷ്ടം, ആരോഗ്യനഷ്ടം എന്നിവയുണ്ടാകാതെ ദമ്പതികൾക്കിടയിൽ ഐക്യവും സ്നേഹവും ഉണ്ടാകാൻ ഇത്തരം ചെറിയ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

English Summary : How To Avoid Quarrels at Home