ADVERTISEMENT

'മനനാത് ത്രായതേ ഇതി മന്ത്ര:' എന്നതാണ് മന്ത്രം എന്ന വാക്കിന്റെ അർഥം. 

മനനം ചെയ്യുന്നവനെ രക്ഷിക്കുന്നതാണ് മന്ത്രം. 

ജാതകത്തിൽ അഞ്ചാം ഭാവം കൊണ്ടാണ് മന്ത്രസിദ്ധി ചിന്തിക്കുന്നത്‌. കാരകൻ കേതുവാണ്. ഗുരു, കുജൻ, ബുധൻ എന്നിവർ യോഗം ചെയ്യുകയോ പരസ്പരം ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ജാതകന് മന്ത്ര സിദ്ധി ഉണ്ടാകും.

കേതുവിനെ ഗുരു ദൃഷ്ടി ചെയ്യുന്നതും അഞ്ചാംഭാവം പൂർണ ബലത്തോടെ ഉള്ളതും അനുകൂലമാണ്. 

കർമഭാവത്തിൽ മൂന്ന് ഗ്രഹങ്ങൾ ബലവാന്മാരായിരിക്കുകയും അതിൽ ഉച്ച ഗ്രഹങ്ങൾ വരികയും ചെയ്താൽ മന്ത്ര സിദ്ധി ലഭിക്കും. ശനി ബലവാനാണെങ്കിൽ സാധകൻ ആയി മാറും.

എല്ലാ മന്ത്രവും എല്ലാവർക്കും യോജിക്കണമെന്നില്ല. മന്ത്രപ്പൊരുത്തം നോക്കി അത് മനസ്സിലാക്കാം. ദീക്ഷ കൂടാതെ ചെയ്യപ്പെടുന്ന ജപപൂജാദികൾ നിഷ്ഫലമാണെന്ന് ആഗമ സിദ്ധാന്തമുണ്ട്. ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം സ്വീകരിച്ചാണു മന്ത്രജപം ആരംഭിക്കേണ്ടത് . ഗുരുവിന്റെ മേൽനോട്ടത്തിലാണ് മന്ത്രസാധന ചെയ്യണ്ടത് . മന്ത്രസിദ്ധിക്ക് ഗുരുവിന്റെ കൃപാകടാക്ഷം അനിവാര്യമാണ്.

നമ്മിലുള്ള സുപ്ത ശക്തികളെ ഉണർത്തി സ്വാർത്ഥ ചിന്തയിൽ നിന്ന് മുക്തരായി ഈശ്വരീയ ഭാവത്തിലേക്ക് ഉയർന്ന് ലോക നന്മയ്ക്കായി പ്രയത്നിക്കുവാനുള്ള ഒരു മനോഭാവത്തിന് ഉടമകളായി മാറുമ്പോൾ ജീവിതം ധന്യമായി.

 

ശ്രീകുമാർ പെരിനാട്,

കൃഷ്ണകൃപ,

മണ്ണറക്കോണം,

വട്ടിയൂർക്കാവ് ,

തിരുവനന്തപുരം - 13

Mob.90375203 25

Email: Sreekumarperinad@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com